Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    • എമിറേറ്റ്സ് ലോട്ടറി; സൗദിയിലെ മുൻ ഇന്ത്യൻ പ്രവാസി എൻജിനീയർക്ക് 225 കോടി രൂപയുടെ സമ്മാനം
    • 10 ലക്ഷത്തിനു താഴെ ഇന്ത്യയിൽ ലഭിക്കുന്ന 10 എസ്‍യുവികൾ
    • പ്രവാസ ജീവിതത്തിന് വിട: ആർ.സി. യാസറിന് യാത്രയയപ്പ് നൽകി
    • ജുബൈൽ സ്റ്റെപ്പ് വഖഫ് സംരക്ഷണ സെമിനാർ ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കോടീശ്വരൻമാരുടെ ഇഷ്ടവാസസ്ഥലം യു.എ.ഇ: 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റും

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ20/06/2024 Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: ബിസിനസ്, സാമ്പത്തിക രംഗത്ത് വൻ കുതിപ്പുതുടരുന്ന യു.എ.ഇയിലേക്ക് ആഗോള കോടീശ്വരന്മാരുടെ വൻഒഴുക്ക്. ഈ വർഷം 6,700 കോടീശ്വരന്മാരാണ് യുഎഇയിലേക്കു താമസം മാറുക.
    ഹെൻലി ആൻഡ് പാർട്ട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ആകർഷിക്കുന്നകാര്യത്തിൽ മറ്റെല്ലാരാജ്യങ്ങളെയും പിറകിലാക്കി യു.എ.ഇ. ഈവർഷവും ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. മധ്യപൂർവമേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർക്കൊപ്പം ബ്രിട്ടീഷ് കോടീശ്വരൻമാരുടെ വൻതോതിലുള്ള വരവും ഇത്തവണയുണ്ടാകും.

    കുറഞ്ഞത് 10 ലക്ഷം ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവരെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് കോടീശ്വരന്മാരെ ആകർഷിക്കുന്നതിൽ യുഎഇ മുന്നിലെത്തിയത്. കോടീശ്വരന്മാരുടെ എണ്ണത്തിൽ ആഗോളാടിസ്ഥാനത്തിൽ 14ാം സ്ഥാനത്തുള്ള യുഎഇയിൽ നിലവിൽ 1,16,500 കോടീശ്വരന്മാരും 208 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരുമാണുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദായനികുതിയില്ല, ഗോൾഡൻ വിസ, ആഡംബരജീവിതം, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പിൽനിന്നുള്ള കോടീശ്വരന്മാർ യു.എ.ഇ.യിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
    റിയൽ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ മുന്നേറ്റവും ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി. കൂടാതെ യു.കെ.യിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികളും കോടീശ്വരന്മാരെ യു.എ.ഇ.യിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

    യു.എസ്., സിങ്കപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ്‌വാൻ, നൈജീരിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്.
    കഴിഞ്ഞവർഷം 1,20,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം അത് 1,28,000 ആയും 2025-ൽ 1,35,000 ആയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Billionare UAE
    Latest News
    ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    23/05/2025
    എമിറേറ്റ്സ് ലോട്ടറി; സൗദിയിലെ മുൻ ഇന്ത്യൻ പ്രവാസി എൻജിനീയർക്ക് 225 കോടി രൂപയുടെ സമ്മാനം
    23/05/2025
    10 ലക്ഷത്തിനു താഴെ ഇന്ത്യയിൽ ലഭിക്കുന്ന 10 എസ്‍യുവികൾ
    23/05/2025
    പ്രവാസ ജീവിതത്തിന് വിട: ആർ.സി. യാസറിന് യാത്രയയപ്പ് നൽകി
    23/05/2025
    ജുബൈൽ സ്റ്റെപ്പ് വഖഫ് സംരക്ഷണ സെമിനാർ ശ്രദ്ധേയമായി
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version