ഹായിൽ:- നിരന്തരമായി പ്രവാസികളെ ചുഷണം ചെയ്യുന്ന ഏയർലൈൻസുകളുടെ സമീപനങ്ങൾക്കെതിരെ നിരന്തരം മുറവിളി കുട്ടിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ ആ നിലയിലുള്ള ആത്മാർത്ഥമായ ഒരു പരിശ്രമവും ബഹുജന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ അടുത്തു നിന്നോ ഭരണപ്രതിപക്ഷ പാർട്ടികളിൽ നിന്നോ ഉണ്ടായിട്ടില്ല എന്നും
എന്നാൽ ഇപ്പോൾ സാഹചര്യം വിണ്ടും മാറി ഫ്ലൈറ്റുകൾ സ്ഥിരമായി ക്യാൻസൽ ചെയ്യപ്പെടുകയും, യാത്രകൾ റദ്ദാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണെന്നും ഐസി എഫ് ഹായിൽ സെൻട്രൽ സംഘടിപ്പിച്ച ജനകിയ സഭ അഭിപ്രായപ്പെട്ടു. വരും ദിവസ എയർ ഇന്ത്യാ എക്സ്പ്രസ് ഉൽപ്പെടെ പല വിമാനങ്ങളുടെയും റദ്ദാക്കിയ ഒരു വലിയ ലിസ്റ്റ് തന്നെ പ്രസിദ്ധികരിച്ചിട്ട് ഉണ്ട് ഇത് കാരണം കൃത്യമായി ഇവിടെ എത്താൻ കഴിയാതെ ജോലി നഷ്ടപ്പെടുന്നവരും , വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയാതെവന്നവരും, ശരിയായ ചികിൽസ ലഭിക്കാതെയും,നാട്ടിൽ ചികിൽസക്ക് എത്താൻ കഴിയാത്തവരും, അപ്പോയിൻറ്റ് മെൻറ്റ് നഷ്ടപ്പെട്ടവരും, ഉറ്റവരുടെ വിവാഹ, മരണ തുടങ്ങിയ ചടങ്ങുകൾ മുടങ്ങിയവരും ഏറെയാണ്… ഇങ്ങനെ നിരവധി ദുരിതങ്ങളാണ് പ്രവാസികൾ നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് ICF ന്റെ നേത്രത്വത്തിൽ ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുളള ബോധവൽക്കരണത്തിനും നിയമ നടപടികൾക്കും മുന്നിട്ട് ഇറങ്ങിയത്. ഗൽഫിലെ വിവിധ സെൻട്രലുകളിൽ നടക്കുന്ന
ബോധവൽക്കരണ കാംമ്പയിന്റെ ഭാഗമായി ICF ഹായിൽ സെൻട്രൽ സംഘടിപ്പിച്ച ജനകിയ സദസ്സ് ഹായിൽ അൽ ഹബീബ് ഓഡിറ്റോറിയത്തിൽ നടന്നു.സെൻട്രൽ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി വെണ്ണക്കോട് ഉൽഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടി സെൻട്രൽ പ്രസിഡൻറ്റ് ബഷീർ സഅദി കിന്നിംഗറിന്റെ അദ്ധ്യക്ഷ്യതയിൽ മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി. ചാൻസ അബ്ദുൽ റഹ്മാൻ (സാമുഹിക പ്രവർത്തകൻ )ബാപ്പു എസ്റ്റേറ്റുമുക്ക് ( കെ എം സി സി ) ഖൈദർ അലി (ഒ ഐ സി സി ) ഹമിദ് സഖാഫി കാടാച്ചിറ ( ഐ സി എഫ്) അബ്ദുൽ സത്താർ പുന്നാട് ( ബെസ്റ്റ് വേ ഡ്രൈവേഴ്സ് ) രജീസ് ഇരിട്ടി ( പ്രവാസി കുട്ടായ്മ) റഷിക്ക് വിളയൂർ (രിസാല സ്റ്റഡി സർക്കിൽ ) തുടങ്ങിയവർ സംസാരിച്ചു. ബഷീർ നെല്ലളം സ്വാഗതവും ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group