കൊല്ലം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ കുതിച്ചുയര്‍ന്ന് മത്സ്യവില. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 300 രൂപ വരെയെത്തി. വില ഇനിയും ഉയര്‍ന്നേക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ചില്ലറ വിൽപ്പന നാന്നൂറും കടന്നിട്ടുണ്ട്.
ട്രോളിംഗ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായി. സംസ്ഥാനത്ത് ഞായറാഴ്ച രാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍വന്നത്.
ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.