തലശ്ശേരി – തലശേരിക്കടുത്ത് ന്യൂമാഹിയിൽ ബി.ജെ.പി-സി.പി.എം സംഘർഷം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബി.ജെ പി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ് നടന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൻ്റെ ആഹ്ലാദസൂചകമായി ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ന്യൂമാഹി ചെറുകല്ലായി സ്കൂളിന് സമീപം രക്തസാക്ഷി തയ്യിൽ ഹരീന്ദ്രൻ സ്മാരക മന്ദിരത്തിൽ ഇരിക്കുകയായിരുന്ന സി.പി.എം പ്രവർത്തകരെ അക്രമിക്കുകയായിരുന്നു.
ലോറിയിൽ വിജയാഹ്ലാദം നടത്തിയ ബി ജെ പി പ്രവർത്തകരാണ് അക്രമിച്ചത്. തലക്കും, കഴുത്തിനും പരിക്കേറ്റ സി.പി.എം പ്രവർത്തകരായ ബിപിൻ,അശ്വിൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ന്യൂ മാഹി മണിയൂർ വയലിലെ ബി.ജെ.പി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറുണ്ടായത്. സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി ആരോപിച്ചു ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇരു പ്രദേശത്തും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്