അബുദാബി: പ്രവർത്തനരംഗത്ത് പുതിയ പദ്ധതികളുമായി അബുദാബി ഇന്ത്യ സോഷ്യൽ ആൻ്റ് കൾച്ചറൽ സെൻറർ (ഐ എസ് സി). മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ പല പരിപാടികളും ആവിഷ്കരിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിവ് പ്രവർത്ത പരിപാടികൾക്ക് പുറമേ പ്രവാസ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ വിധത്തിൽ തൊഴിൽമേള, സാഹിത്യോത്സവം എന്നിവ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ നായർ, ട്രഷറർ ദിനേശ് പൊതുവാൾ എന്നിവർ അറിയിച്ചു.
ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം അടുത്ത ദിവസം നടക്കും. പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
ഇന്ത്യ സോഷ്യൽ ആൻ്റ് കൾച്ചറൽ സെൻററിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനും പ്രവാസികളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അംഗങ്ങളായി ചേരുന്നവർക്ക് വലിയ സംവിധാനങ്ങളാണ് സെൻ്ററിൽ ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡണ്ട് സുജിത്ത് കിഴക്കയിൽ, അസിസ്റ്റൻറ് സെക്രട്ടറി ദീപു സുദർശൻ, ക്രിസ് കുര്യൻ, അരുൺ ആൻഡ്രൂ വർഗീസ് , നാസർ തമ്പി അബ്ദുസ്സലാം, രാകേഷ് രാമകൃഷ്ണൻ, ഗൗറിഷ് ഗോവിന്ദ, മുഹമ്മദ് യൂനുസ് ഉസ്മാൻ, ജയൻ ബാലകൃഷ്ണൻ, നന്ദലാൽ എ പി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.