കോഴിക്കോട് – തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും മുസ്‌ലീം ലീഗിനെ പുകഴ്ത്തിയും ഇ കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ് എഫ് ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സി പി എം ജനങ്ങളില്‍ നിന്നും അകന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയെന്നും സര്‍ക്കാരും സി പി എമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റേയും വക്താക്കളായി സി പി എം നേതാക്കള്‍ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജില്‍ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. തുടര്‍ തുടരണം നല്‍കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് മുസ്‌ലീം ലീഗിന്റെ മാത്രം സവിശേഷതയാണെന്നും സുപ്രഭാതം മുപ്രസംഗത്തില്‍ പറയുന്നു. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്.