ഇത് ‘ജീവൻ്റെ മരം’ എന്ന പേരുള്ള ബൗബാബ് (Baobab) എന്ന മരമുത്തശ്ശി ആഫ്രിക്കയിലാണുള്ളത്.
രണ്ടായിരം വർഷം പ്രായമുണ്ടെന്ന് കണക്കാക്കുന്നു. ഇത്രത്തോളം ഔഷധ ഗുണം, നീളം, വണ്ണം, തടിയിൽ തന്നെ വെള്ളം സംഭരിച്ച് വർഷങ്ങളോളം അതിജീവിക്കാനും ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കുന്ന മറ്റൊരു വൃക്ഷങ്ങളും ബൗബാബ വൃക്ഷങ്ങളെപ്പോലെ മറ്റൊരു വർഗം വൃക്ഷങ്ങൾ ഭൂമിയിൽ
കണ്ടേക്കില്ല.
സവിശേഷമായ ബൗബാബ് വൃക്ഷങ്ങളുടെ ജന്മദേശം ആഫ്രിക്കയിലെ സാവന്നയാണെന്ന് കരുതുന്നു. ആഫ്രിക്കയ്ക്കു പുറമേ തുർക്കി, ആസ്ത്രേലിയ എന്നിവിടങ്ങളിലും ഈ വൃക്ഷം വളരുന്നുണ്ട്. വളരെ വരണ്ട കാലാവസ്ഥയുള്ളതും ചെടികൾക്കും വൃക്ഷങ്ങൾക്കും അതിജീവിക്കുവാൻ പ്രയാസമുള്ള സ്ഥലങ്ങളിലും ബൗബാബ് വൃക്ഷങ്ങൾ വളരുന്നു. ഭൂമിയിലെ ഏറ്റവും പ്രായമേറിയ വൃക്ഷങ്ങളായും ഇവയെ കണക്കാക്കുന്നു.
വളരെ രസകരമായ നിരവധി അപരനാമങ്ങളുണ്ട് ഈ വൃക്ഷത്തിന്. തലകീഴാ മരം, ബോട്ടിൽ മരം, ഒട്ടക മരം , ജീവൻ്റെ മരം എന്നിങ്ങനെ. ഇത്തരം വൃക്ഷങ്ങളുടെ തടിക്ക് 150 അടിയോളം ചുറ്റളവും ഒരു ഫുട്ബാൾ മൈതാനത്തിൻ്റെ പകുതിയോളം പന്തലിക്കുകയും ചെയ്യും. ഒരു വസ്തുവിൻ്റെ പഴക്കം അളക്കുന്ന രീതിയായ കാർബൺ ഡേറ്റിംഗ് രീതിയിൽ ഏറ്റവും പഴക്കമേറിയ ബൗബാബ് വൃക്ഷത്തിന് 2500 ഓളം വർഷം വരും.
ഇതിൻ്റെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. ലൈംഗിക ഉത്തേജകം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ദഹന പ്രക്രിയ ത്വരിതപ്പെടുത്തുക ശരീരത്തിലെ നീർക്കെട്ട് ഭേദമാക്കുക, അമിതവണ്ണം കുറക്കുക, എന്നിത്യാദി രോഗശമന ഗുണങ്ങളും ത്വക്കിൻ്റെയും മുടിയുടേയും സൗന്ദര്യം നിലനിർത്തുന്നതിനും ഇതിൻ്റെ ഫലത്തിനും വിത്തിനും ഔഷധശേഷിയുണ്ട്.
200 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇത്തരം വൃക്ഷങ്ങൾ ഭൂമിയിൽ പിറവിയെടുത്തതാണെന്ന് അനുമാനിക്കുന്നു.
ഈ വൃക്ഷത്തിൻ്റെ ഒരു പഴത്തിൽ ഒരു ഓറഞ്ചിൻ്റെ ആറിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇലകളിൽ ധാരാളം ഇരുമ്പ് ലവണങ്ങൾ അടങ്ങിയിരിക്കുന്നു. കാപ്പിക്കു പകരമായി ഇതിൻ്റെ വിത്തുകൾ ഉപയോഗിക്കുന്നുണ്ട്. ഫലം പഴച്ചാർ, ബിയർ എന്നിവ ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.
ഈ വൃക്ഷത്തിൻ്റെ പാകമായ ഫലങ്ങൾ അതിൻ്റെ ശിഖിരങ്ങളിൽ തന്നെ മാസങ്ങളോളം നിന്ന് ഉണങ്ങി സുരക്ഷിതമായിരിക്കും. ഉണങ്ങിയ കായ്കൾ മൂന്നു വർഷത്തോളം കേടുകൂടാതെ ഇരിക്കും
ഒരു ബൗബാബ് വൃക്ഷത്തിന് ആയിരക്കണക്കിന് ഗ്യാലൺ വെള്ളം അതിനെ തടിക്കുള്ളിൽ സംഭരിക്കുവാൻ കഴിയും
30 മീറ്ററോളം ഉയരം വെക്കുന്ന ഈ വൃക്ഷത്തിന് 5000 വർഷങ്ങളോളം ജീവിക്കുവാൻ കഴിയും. നൂറുകണക്കിന് പറവകൾക്കും മൃഗങ്ങൾക്കും ആഹാരവും ചേക്കേറാൻ ചില്ലകളും മനുഷ്യന് ഇഷ്ടം പോലെ വിഭവങ്ങളും നൽകുന്നതിനാൽ ഇത് ജീവൻ്റെ മരം തന്നെ. ഈ വൃക്ഷം വളരുന്ന സ്ഥലങ്ങളിലെ ഭൂമിയിൽ ജലാംശം നിലനിർത്താനും ഭൂമിയുടെ ഉറപ്പിനും ഈ വൃക്ഷത്തിനു സവിശേഷമായ കഴിവുണ്ട്.
‘നാളെയാണ് ലോകാവസാനമെന്ന് ഉറപ്പാണെങ്കിൽ പോലും ഇന്നൊരു മരം നടാൻ കഴിയുമെങ്കിൽ അതു ചെയ്യുക തന്നെ വേണം.’