മലപ്പുറം: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. രാജ്യസഭാ, ലോക്സഭാ സീറ്റുകള്‍ വച്ച് മാറുന്നത് പരിഗണനയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോ കെ. മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. കരുണാകരന്റെ മകന് എവിടെയും ഫിറ്റാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂന്നാം മോദി സര്‍ക്കാരിന് അത്ര വലിയ ദൃഢതയുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉചിതമായ സമയത്തിനായി കാത്തിരിക്കുമെന്ന് അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.