ജിദ്ദ – ഭൂമിയില്‍ 348 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവന്റെ ആദ്യ തുടിപ്പുകള്‍ സൗദി അറേബ്യയില്‍ ഉണ്ടായതാകാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഭൂമിയില്‍ ജീവന്റെ തുടക്കത്തെ കുറിച്ച് സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പുതിയ ശാസ്ത്രീയ കണ്ടെത്തലാണിത്. ചെങ്കടലില്‍ ശൈബാര ദ്വീപില്‍ ജീവനുള്ള സ്‌ട്രോമാറ്റോലൈറ്റുകളെ (ഒരു ജൈവ അവശിഷ്ട ഘടന) ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.
മധ്യപൗരസ്ത്യദേശത്ത് ആഴം കുറഞ്ഞ പ്രദേശത്ത് മറൈന്‍ സ്‌ട്രോമാറ്റോലൈറ്റുകളുടെ ആദ്യ കണ്ടെത്തലാണിത്. ഈ പുരാതന സൂക്ഷ്മജീവി ഘടനകളെ ജിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. ഭൂമിയിലെ ആദ്യകാല ജീവിതത്തെ കുറിച്ചും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്ന പാരിസ്ഥിതി സാഹചര്യങ്ങളെ കുറിച്ചും ഒരു അതുല്യമായ വീക്ഷണം ഇത് നല്‍കുന്നു.
സൂക്ഷ്മാണുക്കളുടെ, പ്രത്യേകിച്ച് സയനോബാക്ടീരിയകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പാളികളുള്ള അവശിഷ്ട രൂപങ്ങളായി സ്‌ട്രോമാറ്റോലൈറ്റുകളെ വിദഗ്ധര്‍ നിര്‍വചിക്കുന്നു.
ഈ ഘടനകള്‍ 350 കോടിയിലേറെ വര്‍ഷത്തെ പഴക്കമുള്ള, ഭൂമിയിലെ ജീവന്റെ ഏറ്റവും പഴയ തെളിവുകളില്‍ ഒന്നാണ്. ഏറ്റവും പ്രധാനമായി, പ്രത്യേകിച്ച് ഭൂമിയിലെ ജീവന്, ഓക്‌സിജന്‍ അവതരിപ്പിച്ചുകൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തെ സമൂലമായി മാറ്റിമറിച്ച മഹത്തായ ഓക്‌സിജനേഷന്‍ സംഭവത്തില്‍ ഈ പുരാതന സ്‌ട്രോമാറ്റോലൈറ്റുകള്‍ നിര്‍ണായക പങ്ക് വഹിച്ചതായും ഇത് കൂടുതല്‍ സങ്കീര്‍ണമായ ജീവിത രൂപങ്ങള്‍ വികസിക്കാന്‍ അനുവദിച്ചതായും പുതുതായി പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ശൈബാര ദ്വീപില്‍ പുതുതായി കണ്ടെത്തിയ ഈ സ്‌ട്രോമാറ്റോലൈറ്റുകള്‍ ദ്വീപിന്റെ തെക്കുപടിഞ്ഞാറന്‍ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. 2021 ജനുവരിയില്‍ ഒരു പ്രാദേശിക മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെ യാദൃശ്ചികമായാണ് ഇവ കണ്ടെത്തിയത്. ശൈബാര സ്‌ട്രോമാറ്റോലൈറ്റുകളുടെ കണ്ടെത്തല്‍ മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലുള്ള ആദ്യത്തെതാണ്. ഈ അതുല്യമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ജീവശാസ്ത്രം പഠിക്കാനുള്ള അഭൂതപൂര്‍വായ അവസരമാണ് ഇത് മുന്നോട്ടുവെക്കുന്നതെന്നും പഠനം തയാറാക്കിയവര്‍ പറയുന്നു.