കോഴിക്കോട് – രാഷ്ട്രീയകേരളം ഉറ്റുനോക്കിയ ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ വടകരയിൽ സി.പി.എമ്മിന്റെ ‘കാഫർ’, ‘വർഗീയ’ പ്രചാരണ പ്രയോഗങ്ങൾ ഏശിയില്ല. യു.ഡി.എഫിലെ ഷാഫി പറമ്പിലിനെതിരേ അതിരുവിട്ട പ്രചാരണങ്ങളാണ് തുടക്കം മുതലേ ഇടതു കേന്ദ്രങ്ങളിൽനിന്നുണ്ടായത്. ഇത്തരം വിഭാഗീയ പ്രചാരണങ്ങളെ പൂർണമായും തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫല സൂചനകൾ.
വോട്ടെണ്ണലാരംഭിച്ച് മൂന്നു മണിക്കൂർ പൂർത്തിയാകാനിരിക്കെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചറേക്കാൾ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് കോൺഗ്രസിലെ യുവതുർക്കി ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ കഴിഞ്ഞിട്ടില്ലെങ്കിലും നിലവിലെ രീതിയനുസരിച്ച് വടകരയിലെ ഫലം ഷാഫിക്ക് അനുകൂലമാകാനാണ് സാധ്യതയെന്ന് കെ.കെ ശൈലജ ടീച്ചർ പ്രതികരിച്ചു. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ മുന്നേറ്റത്തിനൊപ്പം കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ ഒരു ട്രെൻഡാണ് കാണുന്നതെന്നും അതാണ് വടകരയിലും പ്രതിഫലിക്കുന്നതെന്നും അവർ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group