കണ്ണൂർ – സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്, ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. കോട്ടയം മലബാർ ഓലായിക്കര ബദരിയ മൻസിലിൽ മുഹമ്മദ് അമീറിനെയാണ് (26) മുംബൈ വിമാനത്താവളത്തിൽ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് എ. സി.പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. മടിക്കേരി സ്വദേശിനിയായ ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടു പോയാണ് സ്വർണം കവർന്നത്. ഗൾഫിൽ നിന്ന് സ്വർണവുമായി മുബാറക്ക് വരുന്ന വിവരം സ്വർണം തട്ടിയെടുക്കുന്ന സംഘത്തിന് ലഭിച്ചു. ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ മുഹമ്മദ് അമീറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം മുബാറക്കിനെ ഫോണിൽ ബന്ധപ്പെട്ടു. ഇയാളെ കുട്ടിക്കൊണ്ടുപോകാൻ വന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൂത്തുപറമ്പിലെത്തിച്ചു. കൂത്തുപറമ്പ് സിത്താര ഹോട്ടലിൽ ബന്ദിയാക്കി മുബാറക്കിൽ നിന്ന് സ്വർണം തട്ടിയെടുത്തശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം മുബാറക്ക് കൂത്തു പറമ്പ് പോലീസിൽ പരാതി നൽകി. അതിനിടയിൽ മുഹമ്മദ് അമീർ ഗൾഫിലേക്ക് കടന്നു.
വിശദാന്വേഷണത്തിനിടെ, അമീർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് കൂത്തുപറമ്പ് എ.സി.പി, കെ.വി വേണുഗോപാലിന് വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് മുംബൈയിൽ വെച്ച് പ്രതിയെ പിടികൂടിയത്. നാലം ഗസംഘമാണ് യുവാവിനെ ത്തിൽ അന്വേഷണം തുടങ്ങിയ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്. ഈ സംഘത്തിൽപ്പെട്ട മൂന്നുപേരെ ഇനി പിടികിട്ടാനുണ്ട്.