റിയാദ്- ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയറിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജൂലൈ നാലിനാണ് റിയാദ് മുംബൈ സെക്ടറില്‍ സര്‍വീസ് തുടങ്ങുക.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളുണ്ടാകും. ജിദ്ദയില്‍ നിന്ന് അഹമ്മദാബാദിലേക്കും മുംബൈയിലേക്കും ജൂണ്‍ എട്ടിന് സര്‍വീസ് തുടങ്ങും. ഇരുസെക്ടറിലും ആഴ്ചയില്‍ 14 സര്‍വീസുകളുണ്ടാകും.
സൗദിയും ലോക രാജ്യങ്ങളും തമ്മിലുള്ള എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ആക്കുന്നതിനുമുള്ള വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സര്‍വീസുകള്‍ക്കുള്ള അനുമതി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group