ദമാം. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 വെള്ളിയാഴ്ച ഗസൽ വിരുന്നൊരുക്കുമെന്നു സംഘാടകർ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ഏഴു മണിക്ക് അൽ ഖോബാർ ഹോളിഡേ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് “മമ കിനാക്കൾ കോർത്ത് കോർത്ത്” എന്ന ശീർഷകത്തിൽ മലയാളത്തിലെ പ്രശസ്ത ഗസൽ ജോഡികളായ റാസ ബീഗമാണ് ഗസൽ വിരുന്നൊരുക്കുന്നതെന്നും ഇവർ അറിയിച്ചു.
സൗദി ഗവൺമെന്റിന്റെ ഔദ്യോഗിക അനുമതിയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരുടെ സാന്നിധ്യവും വിവിധ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഗസലും പെയ്തിറങ്ങുമ്പോൾ കിഴക്കൻ പ്രവിശ്യയിലെ സംഗീതാസ്വാദകർക്കു കുളിർമയേകുമെന്നും സംഘാടകർ പറഞ്ഞു.
പ്രശസ്ത പിന്നണി ഗായകൻ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദർക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റെ ബലത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഇത്തവണയും മറ്റൊരു ഗസലുമായി എത്തുന്നതെന്നും പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാസ്വദിക്കാൻ എല്ലാ സംഗീതാസ്വകരെയും സ്നേഹപ്പൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .
ഗസൽ സന്ധ്യയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ +966 59 800 9536 , +966 55 830 1341 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കണമെന്നും സംഘാടകർ അറിയിച്ചു.
പ്രസിഡണ്ട് ഷമീം കാട്ടാക്കട , ജനറൽ സിക്രട്ടറി ദിനേശ് , ട്രഷറർ അജിം ജലാലുദ്ദീൻ , ചെയർമാൻ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ , വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് , വനിതാ വിഭാഗം സിക്രട്ടറി അനു ദിലീപ് , കൺവീനർ നിഷാദ് കുറ്റ്യാടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.