തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീല(77) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ(48) നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
ബിന്ദുവിന്റെ കഴുത്തറുത്ത ശേഷം ലീല ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.