ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കേ ഇന്ത്യാ സഖ്യം ഡൽഹിയിൽ യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം.
കോൺഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. ഫലം അനുകൂലമെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. എന്നാൽ വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
വോട്ടെണ്ണലിന് മുമ്പ് ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ല.