മക്ക – അഞ്ചു വസ്തുക്കള്‍ വിശുദ്ധ ഹറമില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളതായി ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ബോധവല്‍ക്കരണ കേന്ദ്രം പറഞ്ഞു. എളുപ്പവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍, വിശുദ്ധ ഹറമിലേക്ക് പോകുന്നതിനു മുമ്പ് ഹറമില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ള യാതൊരു വസ്തുക്കളും കൈവശം വെച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് ബോധവല്‍ക്കരണ കേന്ദ്രം പറഞ്ഞു.
കാപ്പിയും ഈത്തപ്പഴവും വെള്ളവും ഒഴികെയുള്ള ഭക്ഷണപാനീയങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, കത്തുന്ന ദ്രാവകങ്ങള്‍, വലിയ ബാഗുകളും ലഗേജുകളും, ബേബി ട്രോളികള്‍ എന്നിവ ഹറമിലേക്ക് പോകുമ്പോള്‍ കൈവശം വെക്കരുതെന്ന് ബോധവല്‍ക്കരണ കേന്ദ്രം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group