ആലപ്പുഴ: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴുക്കോലില്‍ തൂക്കികൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും.ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ സുനിത എസ്(26)നെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷ്(42)നെയാണ് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ എന്‍ അജിത്ത്കുമാര്‍ വിധി പറഞ്ഞത്.കൊലപാതകം(302) ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും, ആയുധമില്ലാതെയുള്ള ദേഹോദ്രവം ഏര്‍പ്പിക്കല്‍(323) മൂന്ന് മാസം തടവ്, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഏല്‍പ്പിക്കല്‍(324) ഒരു വര്‍ഷം തടവ്, തെളിവു നശിപ്പിക്കല്‍(201) രണ്ട് വര്‍ഷം തടവ് എന്നിവയാണ് ചുമത്തിയിട്ടുള്ളത്.പിഴ ഓടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകള്‍ക്ക് നല്‍കണം. 2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു.ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ സുനിത ഗര്‍ഭിണിയായി.രാജേഷിന്റെ നിര്‍ബന്ധ പ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭഛിദ്രം നടത്തി.ഇതിനു ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി.ഹരിപ്പാട് സി ഐ ആയിരുന്ന ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്.22 സാക്ഷികളെയും 29 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍, അഭിഭാഷകനായ സരുണ്‍ കെ ഇടിക്കുള എന്നിവര്‍ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group