ദമാം. ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാ കേരള 2023-24 അദ്ധ്യയന വർഷത്തിലെ പത്താം തരം, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ ഒന്നിന് ശനിയാഴ്ച ദമാം ബദർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നു ഡിസ്പാ കേരള ഭാരവാഹികൾ ദമാമില്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ ഇന്ത്യന്‍ സ്കൂളിലെ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തന രഹിതമായ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നിരന്തരം ചർച്ച ചെയ്യുകയും ഏറെ ഗൌരവമായ ഈ വിഷയത്തിനു ഉടനടി പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനകം സ്കൂള്‍ അധികൃതര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചതായി ഇവര്‍ അറിയിച്ചു. ദമാം ഇന്ത്യന്‍ സ്കൂളിലെ മറ്റു വിഷയങ്ങള്‍ ഇന്ത്യന്‍ എംബസ്സി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനായി റിയാദ് എംബസ്സിയില്‍ നേരിട്ട് എത്തി എംബസ്സി അധികൃതരെ വിവരങ്ങൾ ധരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും ഇവര്‍ അറിയിച്ചു.
അവധി കഴിഞ്ഞ് സ്‌കൂളിലെ ക്ലാസ്സുകള്‍ പുനരാരംഭിക്കുമ്പോഴെക്കും എ സി യടക്കമുള്ള മറ്റെല്ലാ വിഷയങ്ങള്‍ക്കും സുഖകരമായ ഒരു പര്യവസാനം ഉണ്ടാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രക്ഷിതാക്കളെന്നും സമാധാനപരമായ ഒരു കലാലയ അന്തരീക്ഷം സൃഷ്ടിക്കുവാനും കുറ്റമറ്റതും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസ സംസ്ക്കാരം നിലനിറുത്തുവാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഭരണസമിതിയും കൈകൊര്‍ക്കണമെന്നു ഡിസ്പാ കേരള ഭാരവാഹികൾ പറഞ്ഞു.
ഉപരി പഠന സാധ്യതകളെ കുറിച്ചും വിവിധ കോഴ്സുകളെ കുറിച്ച് അറിയാൻ വേണ്ടി വിപുലമായ രീതിയില്‍ ഒരു എജ്യു എക്സ്പോ പരിഗണനയിൽ ഉണ്ടെന്നും അതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയതായും ഇവര്‍ അറിയിച്ചു.
ഡിസ്പ കേരള ഭാരവാഹികളായ നജീം ബഷീർ, താജു അയ്യാരിൽ, ആസിഫ് താനുർ, അസ്‌ലം ഫറോക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ്, അനസ് തമ്പി, ഇർഷാദ് കളനാട് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group