മലപ്പുറം: വേങ്ങര ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ ( 15) ആണ് മരിച്ചത്. വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ഷാൻ.
കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാനെത്താറുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കണ്ടെത്തിയ മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group