ന്യൂഡല്‍ഹി: ഡല്‍ഹി-വാരാണസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു.
തുടര്‍ന്ന് ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തി. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group