(സാർ ദ്വീപ്) കൊൽക്കത്ത – ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കരതൊട്ടു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.
110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെനിന്ന് ഇതിനകം ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളം അടച്ചു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന പൂർണ സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അറിയിച്ചു.
റിയാൽ ചുഴലിക്കാറ്റിനെ തുടർന്ന് ത്രിപുരയിൽ നാല് ജില്ലകളിലും സംസ്ഥാന സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയിൽ നിന്നും എൻ.ഡി.ആർ.എഫിൽ നിന്നുമായി 16 ബറ്റാലിയനുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group