കണ്ണൂർ: കണ്ണൂർ പളളിക്കുന്നിൽ പൈപ്പ് വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അയൽവാസിയുടെ കൊലപാതകത്തിൽ കലാശിച്ചു. കണ്ണൂർ നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ദേവദാസിനെയും മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.
ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലെത്തിച്ചു. തുടർന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. പിന്നാലെ മർദ്ദിക്കുകയുമുണ്ടായി. മർദ്ദനമേറ്റ് അവശനായി റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചതായി പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group