കുവൈത്ത് സിറ്റി – ദേശസുരക്ഷാ കേസില്‍ മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി മുസാഅദ് അല്ഖുറൈഫയെ കുവൈത്ത് ക്രിമിനല്‍ കോടതി നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അമീറിനെ അവഹേളിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത് ദേശസുരക്ഷക്ക് കോട്ടംതട്ടിക്കാന്‍ ശ്രമിച്ച കേസിലാണ് മുസാഅദ് അല്ഖുറൈഫയെ കോടതി ശിക്ഷിച്ചത്. ഭരണം അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചെന്നും അമീറിനെ അവഹേളിച്ചെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും ആഭ്യന്തര മന്ത്രിയെ തെറിവിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ കോടതിക്കു മുന്നില്‍ മുസാഅദ് അല്ഖുറൈഫ നിഷേധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group