മക്ക – വ്യാജ ഹജ് സ്ഥാപനത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ ഈജിപ്തുകാരനെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. വിസിറ്റ് വിസയില്‍ സൗദിയിലെത്തിയ വിദേശികള്‍ക്കും ഹജ് പെര്മിറ്റില്ലാത്തവര്ക്കും ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ താമസ, യാത്രാ സൗകര്യങ്ങള്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ഏര്‍പ്പെടുത്തി നല്‍കുമെന്ന് അവകാശപ്പെട്ടാണ് ഈജിപ്തുകാരന് പരസ്യം ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group