മക്ക – പുണ്യസ്ഥലങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ തമ്പുകളില്‍ സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ സംസം വിതരണ ചുമതലയുള്ള അല്സമാസിമ കമ്പനിയും ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതിയും കരാര്‍ ഒപ്പുവെച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്തിന്റെ സാന്നിധ്യത്തില്‍ അല്സമാസിമ ഡയറക്ടര്‍ ബോര്‍ഡ് അംഗവും എം.ഡിയുമായ ഡോ. യാസിര്‍ ശൂശുവും ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി സെക്രട്ടറി ജനറലും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. അബ്ദുല്ല അല്മുവൈഹിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാന്‍ വ്യത്യസ്ത വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് തമ്പുകളില്‍ സംസം ബോട്ടില്‍ വിതരണത്തിന് കരാര്‍ ഒപ്പുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group