ദമാം. ലോകത്തിനു ഭീഷണിയായി നില്‍ക്കുന്ന തിന്മാകളായ അനീതിയും സ്വാര്‍ത്ഥതയും ആത്മവഞ്ചനയും ഹിംസാത്മകതയും അനുദിനം വര്‍ധിക്കുമ്പോള്‍ ഗാന്ധിജി വിഭാവനം ചെയ്യുന്ന അഹിംസയും ധാര്‍മ്മികതയും കൂടുതല്‍ പ്രസക്തമാവുകയാണെന്നു പ്രശസ്ത ചരിത്രകാരനും, പ്രഭാഷകനും, അധ്യാപകനുമായ പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സത്യം എന്നത് ശുദ്ധീകരിക്കപ്പെട്ട മനസ്സാക്ഷിയുടെ അവബോധമാനെന്നും ഇത് മുറുകെ പിടിച്ചു ധാര്‍മ്മിക ബോധത്തിലൂടെ മാത്രമേ വ്യക്തി ശുദ്ധീകരണം സാധ്യാമാവൂ എന്നും ഈ സത്യമാണ് ഗാന്ധിജിയുടെ ദൈവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എന്നത് ഒരു ബഹുമത, ബഹുവംശ, ബഹുഭാഷാ, ബഹു സംസ്ക്കാര രാജ്യമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നുമാണ് ഗാന്ധിജിയുടെ വിശ്വാസമെന്നും ഒരു രാഷ്ട്രമെന്നത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തി മാത്രമല്ലെന്നും ആ അതിര്‍ത്തിക്കകത്ത് ജീവിക്കുന്ന മനുഷ്യരുടെ ഐക്യം കൂടിയാനെന്നാണ് ഗാന്ധിജിയുടെ പക്ഷമെന്നും പി ഹരീന്ദ്രനാഥ് പറഞ്ഞു. ഗാന്ധിജി അദ്ദേഹത്തിന്റെ ഒരായുഷ്ക്കാലം മുഴുവന്‍ സത്യാന്വേഷണപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംസ്ക്കരിക്കുക, മാനവീകരിക്കുക എന്നാ അദ്ദേഹത്തിന്റെ ലക്‌ഷ്യം നിറവേറ്റാന്‍ ആയിരുന്നു. മഹാത്മാഗാന്ധിയെ കുറിച്ച് അറിയുന്തോറും ഒരിക്കലും വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു മഹത് ഗ്രന്ഥമായെ നമുക്ക് അനുഭവപ്പെടൂ എന്നും പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഭഗത് സിംഗ് തൂക്കിലേറ്റിയ സംഭവവുമായി ബന്ധപ്പെട്ടു ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഗാന്ധിജി തന്‍റെ നിലപാട് വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ഓപ്പണ്‍ ഫോറത്തില്‍ തന്റെ പക്ഷം വിശദീകരിചെങ്കിലും അതംഗീകരിക്കാന്‍ അവിടെ കൂടിയവര്‍ തയ്യാറായില്ല. ഒടുവില്‍ ഗാന്ധിജി അവിടെ കൂടിയവരുടെ മുന്‍പില്‍ പ്രസംഗം അവസാനിപ്പിച്ചത് ഗാന്ധിജി മരിച്ചേക്കാം, പക്ഷെ ഗാന്ധിസം എക്കാലവും നില നില്‍ക്കും എന്നായിരുന്നു. ഈ നിലപാട് എന്‍റെ ചിന്തയെയും വീക്ഷണത്തെയും ആകര്‍ഷിക്കുകയും ഗാന്ധിജിയെ കുറിച്ച് വളരെ ഗഹനമായി പഠിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. മനുഷ്യ രാശി എത്ര വളര്‍ന്നാലും ലോകം എത്ര പുരോഗതി കൈവരിച്ചാലും ഗാന്ധിജി മുന്നോട്ടു വെച്ച അഹിംസ എന്നത് സമാധാന മന്ത്രമായി നില നില്‍ക്കുമെന്ന് ഗാന്ധിജി അന്നേ തിരിച്ചറിഞ്ഞതായി പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഗാന്ധിജിയിലെ സത്യാന്വേഷിയെ സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നും യഥാര്‍ത്ഥ ഗാന്ധിജിയെ മനസ്സിലാക്കാതെ ഇന്ത്യയിലെ പൊളിറ്റിക്കല്‍ ഗാന്ധിജിയെ അക്രമിക്കാനാണ് എല്ലാവരും മുതിരുന്നതെന്നും യഥാര്‍ത്ഥ ഗാന്ധിജി പൊളിറ്റിക്കല്‍ ഗാന്ധിജിയല്ലെന്നും ഇത് സമൂഹത്തോട് തുറന്നു പറയണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഈ ഗ്രന്ഥ രചനക്ക് തന്നെ പ്രേരിപ്പിച്ചതെന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദാമാമിലെതിയ അദ്ദേഹം മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ രണ്ടു പതിറ്റാണ്ട് കാലം സഹനത്തിന്റെ കനല്‍ വഴികള്‍ താണ്ടിയുള്ള പ്രവാസ ജീവിതതിനിടെയാണ് യഥാര്‍ത്ഥ ഗാന്ധിജി പിറവിയെടുത്തത്. എം കെ ഗാന്ധി എന്ന ബാരിസ്റ്ററില്‍ നിന്ന് മഹാതമാഗാന്ധിജിയിലേക്കുള്ള പരിവര്‍ത്തന പ്രക്രിയ പൂര്തീകരിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ വെച്ചാണെന്ന് പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ലോക ജനതക്ക് മുന്‍പില്‍ ഗാന്ധിജി നല്‍കിയ മൂല്യ ബോധാതിന്റെയും ധാര്‍മ്മികതയുടെയും നൈതികതയുടെയും നന്മയുടെയും വിശുദ്ധ പാഠങ്ങള്‍ ഇന്ത്യയിലെ പൊതു സമൂഹം വര്‍ത്തമാന കാല സാഹചര്യത്തില്‍ ഏറെ ശ്രദ്ധയോടെ ഗഹനമായി മനസ്സിലാക്കെണ്ടാതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിജി നടത്തിയ പരീക്ഷണങ്ങളുടെ വ്യാപ്തിയെ കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ ഗാന്ധിജി ആരാണെന്നും ഇത്തരം പരീക്ഷണങ്ങളിലൂടെയാണ് പ്രപഞ്ച വീക്ഷണവും ജീവിത ദര്‍ശനവും ഗാന്ധിജി രൂപപ്പെടുതിയതെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് റഫറന്‍സ് ഗ്രന്ഥങ്ങള്‍ സൂക്ഷ്മമായി പഠനവിധേയമാക്കിയാണ് മാഹാത്മാ ഗാന്ധി കാലവും കര്‍മ്മ പര്‍വ്വവും എന്ന ഗ്രന്ഥം പൂര്തീകരിച്ചതെന്നും അഞ്ചര വര്ഷം വിശ്രമമില്ലാത്ത പ്രയത്നത്തിലൂടെയാണ് ഇത് പ്രസിധീകരിക്കാനായതെന്നും പി ഹരീന്ദ്രനാഥ് പറഞ്ഞു.
പി ഹരീന്ദ്രനാഥിന്‍റെ ഏറ്റവും പ്രഥാന ചരിത്ര ഗ്രന്ഥമായ ഇന്ത്യ ഇരുളും വെളിച്ചവും എന്നാ കൃതിക്ക് ഇതിനോടകം ആറു പ്രശസ്ത അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ചരിത്ര ഗ്രന്ഥമായ മഹാത്മാഗാന്ധി കാലവും കര്‍മ്മപ്ഥവും ആറു മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. വടകര മുതുവടത്തൂര്‍ പുറമേരി അരങ്ങ് വീട്ടില്‍ അപ്പുണ്ണി നമ്പ്യാരുടെയും മീനാക്ഷിയുടെയും മകനാണ് പി. ഹരീന്ദ്രനാഥ്. ഭാര്യ പത്മജ, മക്കള്‍ കാര്‍ത്തിക, ഹരിത.