ന്യൂദല്‍ഹി – ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ ഗുണ്ടാ നേതാവ് എന്ന കിരീടം തലയില്‍ നിന്ന് പോയെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. തനിക്കെതിരെ കെട്ടിചമച്ച കേസാണ് ഇത്. ജയരാജന്‍. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാലും പോരാടും. കേസ് വിജയിച്ചതില്‍ സന്തോഷമുണ്ട്. തലയ്ക്ക് മുകളില്‍ എന്നും ഈ കേസിന്റെ വാള്‍ ആയിരുന്നു. അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാന്‍ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാന്‍ ജയരാജനെ വെല്ലുവിളിച്ചു.
അലിഞ്ഞു പോയി എന്നാണ് അദ്ദഹം പറഞ്ഞത്. അലിഞ്ഞുപോകാന്‍ ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു
ഹൈക്കോടതിയാണ് ഇന്ന് സുധാകരനെ കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നടപടി. 1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനില്‍വെച്ച് വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരന്‍ തിരുവനന്തപുരുത്ത് വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.