കോട്ടയം: എഞ്ചിനിൽ തീ പടർന്ന എയർ ഇന്ത്യ വിമാനത്തിലെ ഭീതിദ യാത്ര ദൃശ്യവത്കരിച്ച് യുവ വനിതാ ഫോട്ടോ ജേണലിസ്റ്റ്. കോട്ടയം തിരുനക്കര സ്വദേശി ജയകുമാറിന്റെ മകളും എം എ ഫോട്ടോ ജേണലിസം വിദ്യാർഥിനിയുമായ ദേവിപ്രിയ ജി നായരാണ് ധൈര്യം കൈവിടാതെ യാത്ര പകർത്തിയത്.
കഴിഞ്ഞ ശനിയാഴ്ച പൂനയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് എഞ്ചിന് തീ പിടിച്ചത്.ബാംഗ്ലൂരിൽ നിന്നുംകൊച്ചിയിലേക്കുള്ള യാത്ര തുടങ്ങിയ ഉടനെയാണ് എൻജിനിൽ ഭാഗത്ത് തീ കണ്ടത്. ദേവിപ്രിയ ഇരുന്ന് സീറ്റിൽ നിന്ന് അഗ്നിബാധ കൃത്യമായി കാണാമായിരുന്നു.ഉടൻതന്നെ ഇത് മൊബൈലിൽ ചിത്രീകരിച്ചു. മറ്റു യാത്രക്കാരും ഇത് കണ്ടതോടെ വിമാനത്തിൽ കടുത്ത ആശങ്കയുടെ നിമിഷങ്ങളായി. ക്യാബിൻ ക്രൂ അംഗങ്ങൾ സമാധാനിപ്പിച്ചിട്ടും യാത്രക്കാരുടെ ഭീതി വിട്ടൊഴിഞ്ഞില്ല. വൈകാതെ വിമാനം ബാംഗ്ലൂരിലേക്ക് തിരിച്ചു പറക്കുകയാണെന്ന് അറിയിപ്പ് വന്നു.വൈകാതെ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി.
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു കോട്ടയം തിരുനക്കരയിൽ ജയകുമാറും മക്കളായ ദേവി പ്രിയയും അനുജത്തിയും ലക്ഷ്മി പ്രിയയും. മഹാരാഷ്ട്രയിൽഎം എ ഫോട്ടോ ജേണലിസം കോഴ്സ് പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവിപ്രിയ.സഹോദരി ലക്ഷ്മി പ്രിയയും പൂനെ കാണുന്നതിനായി ഒപ്പം ചേരുകയായിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയകുമാർ.