ലഖ്‌നൗ – ബാങ്ക് അധികൃതരുടെ പിഴവിൽ യുവാവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റായത് 9900 കോടി രൂപ. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഭാനു പ്രകാശ് എന്ന യുവാവിന്റെ ബറോഡ യു.പി ബാങ്കിലെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 രൂപ എത്തിയത്.
ഇത്രയും തുക പ്രതീക്ഷിതമായി തന്റെ അക്കൗണ്ടിലെത്തിയ സന്ദേശം കണ്ട് ആദ്യം യുവാവ് അമ്പരന്നു. ഉടനെ ബാങ്കിലെത്തി പരിശോധിച്ചപ്പോൾ സന്ദേശം ശരിയാണെന്നു മനസ്സിലായി. ഉടനെ വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയായിരുന്നു.
സോഫ്റ്റ്‌വെയർ പിഴവ് മൂലമാണ് ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്താൻ ഇടയായതെന്നാണ് ബാങ്കിന്റെ വിശദീകരണം. ഭാനു പ്രകാശിന്റേത് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) ലോൺ അക്കൗണ്ടാണെന്നും നിഷ്‌ക്രിയ ആസ്തിയായി (എൻ.പി.എ) തുക മാറിയെന്നും ഇക്കാര്യം യുവാവിനെ പറഞ്ഞ് ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കിയതായും ബാങ്ക് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group