ജിദ്ദ – സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ അതിര്‍ത്തി പോസ്റ്റ് വഴി ഈ വര്‍ഷം ആദ്യ പാദത്തില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ 330 ട്രക്ക് ലോഡ് റിലീഫ് വസ്തുക്കള്‍ എത്തിച്ചതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ വെളിപ്പെടുത്തി. ഭക്ഷ്യകിറ്റുകളും തമ്പുകളും മെഡിക്കല്‍ വസ്തുക്കളും ഈത്തപ്പഴവും ലോജിസ്റ്റിക് സഹായങ്ങളും അടക്കം ആകെ 5,752 ടണ്ണിലേറെ റിലീഫ് വസ്തുക്കള്‍ 330 ട്രക്കുകളിലായി മൂന്നു മാസത്തിനിടെ യെമനില്‍ എത്തിച്ചു. ഹദര്‍മൗത്ത്, അല്‍ജൗഫ്, അല്‍മഹ്‌റ, സന്‍ആ, ശബ്‌വ, അബ്‌യന്‍, ഏദന്‍, സഅ്ദ, ഹജ്ജ, മാരിബ്, അല്‍ഹുദൈദ, തഇസ്, ലഹജ്, അല്‍ദാലിഹ് പ്രവിശ്യകളില്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്തതായും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group