കോഴിക്കോട് – ഹാജിമാർക്ക് സേവനം ചെയ്യാൻ ഹജ്ജ് ക്യാമ്പിൽ നിയമിക്കപ്പെടുന്ന വളണ്ടിയർമാരെ കാന്തപുരം സുന്നി സംഘടനക്ക് പതിച്ച് നല്കി ഹജ്ജ് സേവനങ്ങളെ കളങ്കപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജന:സെക്രട്ടറി സി.പി. ഉമർ സുല്ലമി ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാന് നല്ലിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുസ്‌ലിം സമൂഹം ഏറ്റവും പവിത്രമായി കരുതുന്ന ആരാധനയാണ് ഹജ്ജ്. ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള ഔദ്യോഗിക സംവിധാനമായ ഹജ്ജ് കമ്മിറ്റി മുസ്‌ലിം സമൂഹത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളെയും ഉൾകൊണ്ട് നിഷ്പക്ഷമായാണ് നാളിതുവരെ പ്രവർത്തിച്ചിട്ടുള്ളത്. അതിന്റെ നേതൃ നിരയിലെത്തുന്നവർ വിവിധ മുസ്‌ലിം സംഘടനകളുടെ ഭാഗമായ് പ്രവർത്തിക്കുന്നവരാണെങ്കിലും ഇത്തരം വിഭാഗീയതക്കതീതമായി
തങ്ങളുടെ പദവിയും ഉത്തരവാദിത്തവും നിർവഹിച്ചു വരുന്നതിനാലാണ് നാളിതുവരെയും പരാതികളില്ലാതെ മുന്നോട്ട് പോയത്.
എന്നാൽ, ഇത്തവണ ഹജ്ജ് വളണ്ടിയർ ആവുന്നതിനുള്ള അപേക്ഷ ഫോറത്തിൽ കേരള മുസ്‌ലിം ജമാഅത്ത്, SSF, SYS എന്നിങ്ങനെ സുന്നി സംഘടനകളിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾപെടുത്തി ഫോം വിതരണം ചെയ്തത് ദുരൂഹമാണ്.
സമസ്ത EK, AP വിഭാഗങ്ങൾ, മുജാഹിദിലെ KNM മർകസുദ്ദഅവ, KNM (CD ടവർ), വിസ്ഡം, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമ, സംസ്ഥാന ജംഇയ്യത്തുൽ ഉലമ, തബ്‌ലീഗ് ജമാഅത്ത്
തുടങ്ങി വ്യത്യസ്ത മുസ്‌ലിം സംഘടനകളിൽ പെട്ടവർ
സംഘടന സങ്കുചിതത്വമില്ലാതെ നാളിതുവരെ ഒരുമിച്ച് പ്രവർത്തിക്കുന്ന
ഹജ്ജ് വളണ്ടിയർ സേവനത്തെ തികച്ചും സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി
സങ്കുചിതവത്കരിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തവർക്കെതിരെ കുറ്റമറ്റ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന്
സി.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group