റിയാദ്- സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലെ അറൈവല്‍ ഹാളുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് പരമാവധി വാങ്ങല്‍ പരിധി 3000 റിയാലാണെന്ന് സകാത്ത് കസ്റ്റംസ് ആന്റ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്കുള്ള കസ്റ്റംസ് തീരുവകളില്‍ നിന്നും നികുതികളില്‍ നിന്നും ഒഴിവാകുന്നതിനുള്ള വ്യവസ്ഥയാണിത്. തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലെല്ലാം വ്യവസ്ഥ ബാധകമാണ്.
ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നവ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ളതായിരിക്കണം. സിഗരറ്റാണ് വാങ്ങുന്നതെങ്കില്‍ 200 ലധികം വാങ്ങാന്‍ പാടില്ല.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് രാജ്യത്തിന്റെ പ്രവേശന കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക. 19993 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചാല്‍ അത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാകും. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഹാളുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്ന ലോജിസ്റ്റിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കിയിരിക്കുന്നത്. അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group