അബുദാബി: യുഎഇയിലെ ബാങ്കുകൾ ജയവാൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാൻ തുടങ്ങിയതായി യുഎഇ ബാങ്ക് ഫെഡറേഷൻ (UBF)ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ പറഞ്ഞു.
വിപണിയിലുള്ള 10 ലക്ഷത്തിലധികം വരുന്ന ഡെബിറ്റ് കാർഡുകൾ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ക്രമേണ മാറ്റി സ്ഥാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത് .രണ്ടര വർഷം വരെ ബാങ്കുകൾക്ക് മറ്റു ബ്രാൻഡഡ് കാർഡുകൾ നൽകുന്നത് നിർത്തി ജയവാൻ കാർഡുകൾ പ്രാദേശികമായി നൽകുന്നതിന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിലാണ് മിഡിൽ ഈസ്റ്റേൺ രാജ്യത്തുടനീളം റുപേയുടെ സാർവർത്രിക സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ- ഇന്ത്യയിൽ നിന്നുള്ള റുപേയും യുഎഇയിൽ നിന്നുള്ള ജയവാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഡിജിറ്റൽ റുപേ ക്രെഡിറ്റ് ,ഡെബിറ്റ് കാർഡ് സ്റ്റാക്ക് ഉപയോഗിച്ചാണ് ജയവാൻ നിർമ്മിച്ചിരിക്കുന്നത്.