Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 15
    Breaking:
    • സത്താര്‍ കായംകുളം ഓര്‍മ കര്‍മ്മ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകന്‍ അസ്ലം പാലത്തിന്
    • റിയാദ് കെ എം സി സി ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ സമാപിച്ചു
    • അൽമുർഷിദിന്റെ ചരിത്രവും ഇടപെടലുകളും ചർച്ചയായി
    • ഹായിലിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
    • എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റിയാദ് കെ എം സി സി ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ സമാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2026 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മാത്രമല്ല, ‘ഇൻഡ്യ’ സഖ്യത്തിന്റെ നിര്‍ണ്ണായക തീരുമാനങ്ങളിലും ലീഗിന്റെ അഭിപ്രായത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്മായിരുന്ന ഇ. അഹമ്മദിന്റെ ദേശീയ തലത്തിലെ പ്രവര്‍ത്തനവും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ യശസ്സ് ഉയര്‍ത്താന്‍ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഡി പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരള മുസ്ലിം കളുടെ രാഷ്ട്രീയ വൈജ്ഞാനിക പുരോഗതിയില്‍ ഉലമ – ഉമറാ ബന്ധം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ ബന്ധം തകര്‍ക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത് ഖേദകരമാണ്. സോഷ്യല്‍ മീഡിയ വഴി പാണക്കാട് വിരോധം പ്രചരിപ്പിപ്പിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹചാരികളാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍ കൂടിയാല്‍ അറിവുള്ളവര്‍ പോലും മത വിരുദ്ധമായ കാര്യങ്ങള്‍ പറയും. കെ ടി ജലീല്‍, ടി. കെ ഹംസ എന്നിവര്‍ ഉദാഹരണങ്ങളാണ്. എല്ലാവരും ഐക്യത്തിന്റെ പാതയില്‍ മുന്നോട്ടു പോകണമെന്നും ഭിന്നപ്പും ശത്രുതയും വളര്‍ത്തുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ വഴി അനൈക്യം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവാസികള്‍ വിട്ട് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

    തുടര്‍ന്ന് യുവ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ കെ കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, മുഹമ്മദ്‌ വേങ്ങര, യു പി മുസ്തഫ, മൊയ്തീൻ കുട്ടി പൊന്മള, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള കുട്ടി അഹമ്മദ് കുട്ടി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ അഷ്‌റഫ്‌ വെള്ളേപാടത്തിൽ നിന്നും അബ്ദുറഹ്മാന്‍ കല്ലായി ഏറ്റുവാങ്ങി. നാലര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പൊന്‍മള കോല്‍ക്കളം സ്വദേശി പി. പി മൊയ്തു ഹാജിക്ക് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം അബ്ദുറഹ്മാന്‍ കല്ലായി സമ്മാനിച്ചു. പരിപാടിയില്‍ സുബൈർ ഹുദവി ഖിറാഅത്ത് നടത്തി. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

    സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, ഷാഫി മാസ്റ്റർ തുവ്വൂർ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി,സിറാജ് മേടപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh KMCC
    Latest News
    സത്താര്‍ കായംകുളം ഓര്‍മ കര്‍മ്മ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകന്‍ അസ്ലം പാലത്തിന്
    15/11/2026
    റിയാദ് കെ എം സി സി ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ സമാപിച്ചു
    15/11/2026
    അൽമുർഷിദിന്റെ ചരിത്രവും ഇടപെടലുകളും ചർച്ചയായി
    15/11/2026
    ഹായിലിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
    15/11/2026
    എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
    15/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.