കണ്ണൂർ – ഏറെ കോളിളക്കം സൃഷ്ടിച്ച വിഷ്ണു പ്രിയ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ. കൂത്തുപറമ്പ് മാനന്തേരിയിലെ എ.ശ്യാംജിത്തിനെയാണ് (25) തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി.മൃദുല ശിക്ഷിച്ചത്. പാനൂർ വള്ള്യായിലെ കണ്ണച്ഛൻ ക ണ്ടി വീട്ടിൽ വിനോദിൻ്റെ മകൾ വിഷ്‌ണു പ്രിയ (23)യെ, 2022 ഒക്ടോബർ 22 ന് പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ വെച്ചാണ് പ്രതി ശ്യാംജിത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയത്തിയത്. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലക്ക് കാരണമായത്.
സംഭവത്തിന് മുമ്പായി കുടുംബത്തോടൊപ്പം ഒരു മരണ വീട്ടിൽ പോയ ശേഷം വിഷ്ണുപ്രിയ തനിച്ച് വീട്ടിലെത്തി ആൺ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയത്. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിൻ രാജനോട് ഫോണിൽ പറയുകയും ഈ ദൃശ്യങ്ങൾ വീഡിയോയിൽ പതിയുകയും ചെയ്‌തിരുന്നു. പാനൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വ രികയായിരുന്നു വിഷ്ണുപ്രിയ. കൊലനടന്ന് മണിക്കൂറുകൾക്കകം പ്രതി പിടിയിലായി.
പ്രതി വിഷ്ണു പ്രിയയുടെ വീട്ടിൽ കൃത്യം നടത്താനായി എത്തിയ ബൈ ക്കും പോലീസ് കസ്റ്റഡിയിൽ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി എസ്.പ്രവീൺ,അഡ്വ.അഭിലാഷ് മാത്തുർ എന്നിവരും ഹാജരായി.