Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 26
    Breaking:
    • യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    • ഹോർമുസിലെ പ്രധാന കപ്പൽ പാതകൾ മൈൻമുക്തമെന്ന്; വാണിജ്യ കപ്പലുകളുടെ ഗതാഗതം സജീവമാകുന്നു
    • യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ
    • റിയാദില്‍ മിസൈല്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    • ഹൂത്തികളുടെ സൈനിക താവളങ്ങൾ തകർത്തതായി സഖ്യസേന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലേൺ ദി ഖുർആൻ 26-ാമത് ദേശീയ സംഗമത്തിന് പ്രൗഢോജ്ജ്വല സമാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/10/2026 Saudi Arabia Community 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 26-ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ സമാപന സമ്മേളനം ബത്ഹ ദഅ്വ സൊസൈറ്റി മാനേജിങ് ഡയറക്ടർ ശൈഖ് സാലിഹ് ബിൻ സഅദ് അൽ സൂമാൻ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- നാല് പതിറ്റാണ്ടിലേറെയായി സൗദി മതകാര്യ വകുപ്പിന്റെയും ബത്ഹ ദഅ് വ സൊസൈറ്റിയുടെയും അംഗീകാരത്തോടെ റിയാദിൽ പ്രവർത്തിച്ചുവരുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 26-ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് പ്രൗഢോജ്ജ്വല സമാപനം. ”മാറുന്ന കാലം, മാറ്റമില്ലാത്ത ആദർശം” എന്ന പ്രമേയത്തിൽ റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
    സമാപന സമ്മേളനം ബത്ഹ ദഅ് വ സൊസൈറ്റി മാനേജിങ് ഡയറക്ടർ ശൈഖ് സാലിഹ് ബിൻ സഅദ് അൽ സൂമാൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിന്റെയും പ്രവാചകചര്യയുടെയും അധ്യാപനങ്ങൾ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാഹി സെന്റർ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. ബത്ഹ ദഅ്വ സൊസൈറ്റി അസിസ്റ്റന്റ് മാനേജർമാരായ മുആദ് ആൽ റദ്ആൻ, ഖാലിദ് മുഹമ്മദ് ജുഅറാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബത്ഹ ദഅവ സൊസൈറ്റി മലയാള പ്രബോധകൻ മുഹമ്മദ് കുട്ടി കടന്നമണ്ണ ആമുഖ പ്രഭാഷണം നടത്തി.
    ദേശീയ സംഗമ സംഘാടകസമിതി ജനറൽ കൺവീനർ ഫർഹാൻ കാരക്കുന്ന് സ്വാഗതമാശംസിച്ചു. ചെയർമാൻ അഡ്വ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു ഷുക്കൂർ സ്വലാഹി, അബ്ബാസ് ചെമ്പൻ, അബ്ദുൽ ഖയ്യും ബുസ്താനി, അബ്ദുർ റസാഖ് സ്വലാഹി, ജംഷിദ് ഇരിവേറ്റി എന്നിവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഷാഹിദ് മുസ്ലിം ഫാറൂഖി സമാപന പ്രസംഗം നടത്തി.
    സമാപന സമ്മേളനത്തിലെ ശ്രദ്ധേയമായ ചടങ്ങായിരുന്നു റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വികസിപ്പിച്ചെടുത്ത ലേൺ ദി ഖുർആൻ മൊബൈൽ ആപ്പിന്റെ പ്രകാശനം. അമാനി മൗലവിയുടെ ഖുർആൻ വ്യാഖ്യാനത്തെ ആധാരമാക്കി തയ്യാറാക്കിയ മൊബൈൽ ആപ്പ് പ്രമുഖ പ്രഭാഷകൻ എം.എം. അക്ബർ പ്രകാശനം ചെയ്തു. പ്രൊജക്റ്റ് മാനേജർ ഫൈസൽ കുനിയിൽ മൊബൈൽ ആപ്പിന്റെ സവിശേഷതകൾ വിശദീകരിച്ചു.
    ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് സൗദി അറേബ്യയിൽ നടത്തിയ അഞ്ചാം, ഏഴാം ക്ലാസ് പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ആദരവും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. ഇസ്ലാഹി സെന്റർ ട്രഷറർ അബ്ദുസ്സലാം ബുസ്താനി നന്ദി പറഞ്ഞു. ഹാഫിള് അബ്ദുസ്സമീഇന്റെ ഖിറാഅത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം.
    വളണ്ടിയർ മീറ്റിൽ റഷീദ് വടക്കൻ സ്വാഗതം പറഞ്ഞു. വളണ്ടിയർ ക്യാപ്റ്റൻ ഇക്ബാൽ വേങ്ങര പ്രവർത്തനങ്ങൾ വിശദീകരിച്ചു. മൂസ തലപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഹിദ് മുസ്ലിം ഫാറൂഖി ക്ലാസെടുത്തു. അഷ്റഫ് തിരുവനന്തപുരം നന്ദി പറഞ്ഞു.
    തുടർന്ന് ഇസ്ലാഹി സെന്റർ പ്രവർത്തക സംഗമം നടന്നു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ സ്വാഗതമാശംസിച്ചു. അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. അബ്ദു ഷുക്കൂർ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്യുകയും എം.എം. അക്ബർ ക്ലാസെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം അബ്ദുസ്സലാം ബുസ്താനി നന്ദി പറഞ്ഞു.
    സൗദി നാഷണൽ കൌൺസിൽ മീറ്റിൽ ജനറൽ സെക്രട്ടറി മുഹമ്മദ് കബീർ സലഫി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അദ്ധ്യക്ഷത വഹിച്ചു. അജ്മൽ മദനി, ജംഷിദ് സുല്ലമി ഇരിവേറ്റി, മുജീബ് അലി തൊടികപ്പുലം എന്നിവർ സംസാരിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി ചടങ്ങിൽ സംബന്ധിച്ചു. ജോ: സെക്രട്ടറി മുഹമ്മദ് നൂർഷ നന്ദി പ്രകാശിപ്പിച്ചു.
    ഇസ്ലാഹി മീറ്റിൽ സാജിദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി. മുജീബ് അലി തൊടികപുലം അധ്യക്ഷത വഹിച്ചു. ഒസാമ മുഹമ്മദ്, സനീർ സ്വലാഹി, ഷുക്കൂർ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശംസുദ്ദീൻ പുനലൂർ നന്ദി പറഞ്ഞു.
    ഇതോടൊപ്പം മറ്റൊരു വേദിയിൽ വനിതാ സമ്മേളനവും നടന്നു. ജൂന ആസിഫ് സ്വാഗതമാശംസിച്ചു. ബുഷ്റ, ദിൽഷ, സമീല എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ശാഹിദ് മുസ്ലിം ഫാറൂഖി ക്ലാസെടുത്തു.
    തുടർന്ന് വിവിധ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ച വനിതാ സമ്മേളനത്തിന് ശ്രദ്ധേയമായ അനുഭവമായി. ശാഹിദ ശംസീർ വിഷയാവതരണം നടത്തി. ഖമർ നൗഷാദ് മോഡറേറ്ററായിരുന്നു. നഫീസ ടീച്ചർ, റാഹില ടീച്ചർ, റിഫ ഫാത്തിമ, റജീന ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അമീന ടീച്ചർ ഉപസംഹാരം നിർവഹിച്ചു. സമ്മാനദാനത്തിനുശേഷം ലുബ്ന ഫൈസൽ നന്ദി പറഞ്ഞു. നസ്രീൻ ജലാൽ അവതാരകയായിരുന്നു.
    ”വീണ്ടെടുക്കാം മതേതര ഇന്ത്യയെ” എന്ന വിഷയത്തിൽ സാംസ്‌കാരിക സംഗമം നടന്നു. ഉമർ ഖാൻ സ്വാഗതം പറഞ്ഞു. നൗഷാദ് അലി കോഴിക്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കബീർ സലഫി ഉദ്ഘാടനം ചെയ്തു.
    വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ താമരത്ത് (കെ.എം.സി.സി.), അഡ്വ. അജിത് (ഒ.ഐ.സി.സി.), മുഹമ്മദ് അനസ് (കേളി), നൗഫൽ പാലക്കാടൻ (മീഡിയ ഫോറം) എന്നിവർ സംസാരിച്ചു. ഷാനവാസ് വയനാട് നന്ദി പറഞ്ഞു.
    ‘Through the Right Path, To the Right Goal”‘ എന്ന പ്രമേയത്തിൽ ഹൈസെക് വിദ്യാർഥി സംഗമം നടന്നു. ആതിഫ് ബുഖാരി സ്വാഗതമാശംസിച്ചു. ഫർഹാൻ ഇസ്ലാഹി അധ്യക്ഷത വഹിച്ചു. ജംഷിദ് സുല്ലമി ഇരുവേറ്റി ഉദ്ഘാടനം നിർവഹിച്ചു. ശാഹിദ് ഫാറൂഖി, റഫീഖ് സലഫി, അജ്മൽ മദനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ആസിഫ് കണ്ണിയൻ നന്ദി പറഞ്ഞു. ‘Connecting Hearts, Building Faith’ എന്ന പ്രമേയത്തിൽ രക്ഷാകർതൃ സംഗമം നടന്നു. അംജദ് കുനിയിൽ ആമുഖഭാഷണം നടത്തി. ശാഹിദ് ഫാറൂഖി, എം.എം. അക്ബർ എന്നിവർ ക്ലാസുകൾ നയിച്ചു. ബഷീർ സ്വലാഹി ചർച്ചകൾ ക്രോഡീകരിച്ചു.
    കുട്ടികൾക്കായി തുറന്ന വേദിയിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് കോർണർ വേറിട്ട അനുഭവമായി. അബ്ദുറസാഖ് എടക്കര ആമുഖം നിർവഹിച്ചു. ഹനീഫ മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു. മുജീബ് നെല്ലാംകണ്ടി കുട്ടികൾക്ക് ക്ലാസെടുത്തു. മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾക്കൊപ്പം കളറിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
    രാവിലെ എട്ടിന് ആരംഭിച്ച പരിപാടികൾ രാത്രി 8.30 വരെ നീണ്ടുനിന്നു. ഹൈക്ലാസ് ഓഡിറ്റോറിയത്തിലും ഇസ്തിറാഹയിലുമായി നടന്ന സംഗമത്തിന്റെ വിജയത്തിനായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ നൂറോളം പ്രവർത്തകർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian Islahi center
    Latest News
    യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    26/10/2026
    ഹോർമുസിലെ പ്രധാന കപ്പൽ പാതകൾ മൈൻമുക്തമെന്ന്; വാണിജ്യ കപ്പലുകളുടെ ഗതാഗതം സജീവമാകുന്നു
    26/10/2026
    യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ
    26/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    26/10/2026
    ഹൂത്തികളുടെ സൈനിക താവളങ്ങൾ തകർത്തതായി സഖ്യസേന
    26/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.