Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 17
    Breaking:
    • ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ല സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തലക്ക്
    • സൗദി തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം
    • റിയാദ് ഇന്ത്യൻ സ്കൂൾ നാളെ(18 Oct-2026) മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും
    • എസ് ഐ ആറും പൗരത്വ നിയമവുമെല്ലാം സംഘപരിവാറിന്റെ ഉപകരണങ്ങൾ- ഡോ.സുബൈർ ഹുദവി ചേകന്നൂർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ല സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തലക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ സല്‍മാന്‍ ഇബ്രാഹിം സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാര പ്രഖ്യാപനം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരത്തിന് കേരള ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അർഹനായി. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ സൽമാൻ ഇബ്രാഹിം പുരസ്‌കാര പ്രഖ്യാപനം നടത്തി. പൊതുരംഗത്തെയും പാർലമെന്ററി രംഗത്തെയും അദ്ദേഹത്തിന്റെ ദീർഘകാലത്തെ നിസ്വാർത്ഥ സേവനങ്ങളും മികച്ച സംഭാവനകളും മുൻനിർത്തിയാണ് ഈ അംഗീകാരം.
    പി.എ സൽമാൻ ഇബ്രാഹിം ജൂറി ചെയർമാനും, അംഗങ്ങളായ പൊയിൽ അബ്ദുല്ല, എം.സി വടകര, ടി.ടി. ഇസ്മായിൽ, സി.കെ. സുബൈർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
    ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നവംബർ 14ന് വൈകിട്ട് 6 മണിക്ക് ദുബൈ ഖിസൈസിലെ ഹാംപ്ടൺ ഹൈറ്റ്സ് ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടക്കുന്ന സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
    സി.എച്ച്. മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി.
    മുൻ വർഷങ്ങളിൽ യഥാക്രമം എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, ഡോ. ശശി തരൂർ എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.സി. വേണുഗോപാൽ, പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്‌കാര ജേതാക്കൾ.
    മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, മന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലികുട്ടി, പി.കെ. നവാസ് എം.എൽ.എ തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും, ബിസിനസ്സ് പ്രമുഖരും, മുസ്ലിം ലീഗ്, കെ.എം.സി.സി, മറ്റു പ്രവാസി സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
    ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ, വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ. അഷ്റഫ്, മൊയ്തു അരൂർ, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ മൂസ കൊയംബ്രം, സിദ്ദീഖ് യു.പി. ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Ramesh Chennithala
    Latest News
    ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    17/10/2026
    ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ല സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തലക്ക്
    17/10/2026
    സൗദി തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം
    17/10/2026
    റിയാദ് ഇന്ത്യൻ സ്കൂൾ നാളെ(18 Oct-2026) മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും
    17/10/2026
    എസ് ഐ ആറും പൗരത്വ നിയമവുമെല്ലാം സംഘപരിവാറിന്റെ ഉപകരണങ്ങൾ- ഡോ.സുബൈർ ഹുദവി ചേകന്നൂർ
    17/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.