റിയാദ്- സംഘപരിവാർ ശക്തികൾ അവരുടെ അധികാരം നിലനിർത്തുന്നതിന് വേണ്ടിയാണ് എസ് ഐ ആറും പൗരത്വ ഭേദഗതി നിയമങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർത്വുബ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു. റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസിൽ സംഘടിപ്പിച്ച ജന്ദർ മന്ദിർ 02 സമരസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രയസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി സംഗമം ഉദ്ഘാടനം ചെയ്തു.
സമരസംഗമത്തിൽ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എസ് കെ ഐ സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു പി മുസ്തഫ, കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ എന്നിവർ പ്രസംഗിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.







