ദുബായ്- മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി (എം ജീ സി എ ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഴുവൻദിന ഇന്റർ കോളേജിയേറ്റ് ഡിബേറ്റ് മത്സരത്തിന്റെ ഏഴാം സീസൺ ദുബായ് അൽ ബുസ്താൻ റസിഡൻസ് ഹോട്ടലിൽ നടന്നു. കോവിഡ് കാലത്ത് കോളേജ് അലുമിനി അംഗങ്ങൾക്കായി ആരംഭിച്ച സംവാദ മത്സരം പിന്നീട് വിപുലീകരിച്ച് ഇന്റർ കോളേജിയേറ്റ് മത്സരമായി മാറുകയായിരുന്നു.
അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ക്രെസ്റ്റൻ മേനോൻ ഗ്രൂപ്പ് ചെയർമാൻ, മാനേജിങ് പാർട്ണർ രാജു മേനോൻ മുഖ്യാതിഥിയായി. പ്രസിഡന്റ് കിഷൻ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റൈജ മനോജ് സ്വാഗതം പറഞ്ഞു. സംവാദ മത്സരത്തിന്റെ രക്ഷാധികാരികളായ സൂരജ് കുമാർ, നന്ദ കുമാർ, ദയാനന്ദൻ എം, സുനിൽ എൻ കെ, ജനറൽ കൺവീനർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ചിത്രസംയോജനത്തിലും ശബ്ദസംവിധാനത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് അലുമിനി അംഗം ഷെഫി അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
സംവാദ മത്സര വിജയികൾ ഒന്നാം സ്ഥാനം: ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, രണ്ടാം സ്ഥാനം: വിമല കോളേജ് തൃശ്ശൂർ, മൂന്നാം സ്ഥാനം: യു.സി. കോളേജ് ആലുവ.
വ്യക്തിഗത പ്രസംഗമത്സരത്തിൽ (പവർ ഓഫ് സ്പീച്ച്) ഒന്നാം സ്ഥാനം: കെ.വി.എം. ദാവൂദ് എം.ജി. കോളേജ് തിരുവനന്തപുരം, രണ്ടാം സ്ഥാനം: ചൈത്ര സനൂപ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, മൂന്നാം സ്ഥാനം: റസീന അബ്ദുള്ള എം.ഇ.എസ്. പൊന്നാനി എന്നിവർ മികച്ച പ്രകടനത്തിലൂടെ കരസ്ഥമാക്കി. വിജി ജോണും വിപിൻ ദിവാകറും നേതൃത്വം നൽകി.
സംവാദ പരിപാടിയുടെ എട്ടാം പതിപ്പ് അടുത്ത വർഷം സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







