റിയാദ് – ഷിഫ മലയാളി സമാജം പ്രവാസി സൗഹൃദം 2024 എന്ന പരിപാടി സംഘടിപ്പിച്ചു. ഷിഫാ ലെമണ്‍സ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറാന മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രവാസിയും ആരോഗ്യവും എന്ന ബോധവല്‍ക്കരണ ക്ലാസിന് ഡോക്ടര്‍ സഫീര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ നാലുമാസം മുന്‍പ് ജോലിസ്ഥലത്ത് ഉണ്ടായതീപിടുത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശി ജിഷാര്‍ കുടുംബസഹായം കണ്‍വീനര്‍ സാബു പത്തടിയില്‍ നിന്നും പുഷ്പരാജ് ഏറ്റുവാങ്ങി നോര്‍ക്ക കാര്‍ഡും സഹായങ്ങളും എന്ന വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വിഷയം അവതരിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന സമാജം അംഗം തിരുവല്ല സ്വദേശി അനൂപിന്റെ ഭാര്യക്കുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര മുജീബ് കായംകുളത്തിന് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂര്‍ പ്രവാസിയും നിയമസഹായവും എന്ന വിഷയത്തില്‍ ക്ലാസിന് നേതൃത്വം നല്‍കി. അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹസഹായം മധു വര്‍ക്കലയില്‍ നിന്നും മോഹനന്‍ കരുവാറ്റ ഏറ്റുവാങ്ങി. ഷിഫയിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം രക്ഷാധികാരി അലി ഷോര്‍ണൂര്‍ ഉമ്മര്‍ അമാനത്തിന് കൈമാറി. സനൂപ് പയ്യന്നൂര്‍, സജിന്‍ നിഷാന്‍, അസ്ലം പാലത്ത്, സുലൈമാന്‍ ഊരകം, മജീദ് മാനു, കബീര്‍ പട്ടാമ്പി, ഫൈസല്‍ ബാബു നൂറാന മെഡിക്കല്‍ സെന്റര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങിന് ജോയിന്‍ സെക്രട്ടറിബിജു മടത്തറ സ്വാഗതം പറഞ്ഞു. ബാബു കണ്ണോത്ത്, അനില്‍ കണ്ണൂര്‍, ബിജു അടൂര്‍, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ഹനീഫ മലപ്പുറം, സുനില്‍ പൂവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.