അബുദാബി: പുതിയ വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാൻ്റെ അനുമതി ലഭിച്ചതോടെ അബുദാബിയിലെ ഇന്ത്യൻ സംഘടനകൾ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു.
അബുദാബി സാമൂഹിക വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് വിവിധ സംഘടന പ്രതിനിധികള്‍.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ തെരഞ്ഞെടുപ്പ് മെയ് 15ന് നടക്കും. 3ന് നടക്കേണ്ടിയിരുന്ന ഈ തെരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റ് സ്ഥാനത്തുള്ള പി.ബാവ ഹാജി തന്നെയാണ് ഇത്തവണത്തെയും സ്ഥാനാര്‍ഥി.
ഈ മാസം 20ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ (കെ.എസ്.സി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 9ന് പുതുക്കിയ വോട്ടര്‍ പട്ടിക പുറത്തിറക്കി. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാൽ മത്സരിക്കുന്നവര്‍ക്ക് അന്നുതന്നെ നാമനിര്‍ദേശ പത്രിക നല്‍കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 13 ആണ്. 17ന് സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വര്‍ഷങ്ങളായി ഐകകണ്ഠ്യേന നാമനിര്‍ദേശം ചെയ്യുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാകാറാണ് പതിവ്. ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും
അബൂദബി മലയാളി സമാജം തെരഞ്ഞെടുപ്പിന് ഇതുവരെ തിയ്യതി നിശ്ചയിച്ചിട്ടില്ല എങ്കിലും ഈ മാസം 31നകം നടത്തുമെന്ന് സമാജം അറിയിച്ചു.
ആറ് പേർ മൽസര രംഗത്തുള്ള അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ (ഐ.എസ്.സി)തെരഞ്ഞെടുപ്പ് മെയ് 13ന് നടക്കും. ഏപ്രില്‍ 26ന് നടത്താന്രുമാനിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ്13 ലേക്കു മാറ്റുകയായിരുന്നു.മുമ്പ് മാറ്റിവെച്ച തെരഞ്ഞെടുപ്പ് ക്വാറം തികഞ്ഞാലും ഇല്ലെങ്കിലും 13 ന് തന്നെ നടക്കുമെന്ന് ഐ എസ് സി അറിയിച്ചു.