Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    • കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Articles

    വോട്ടിംഗ് മെഷീനിലെ തിരിമറിയും പിടിതരാത്ത ഒ.എം.ജി പാർട്ടിക്കിളും

    പികെ മുസ്തഫ മാനന്തേരി, (റിയാദ്)By പികെ മുസ്തഫ മാനന്തേരി, (റിയാദ്)12/05/2024 Articles Latest Technology 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സംഭവം നടക്കുന്നത് കൃത്യം 21 വർഷം മുമ്പ് ബെൽജിയത്തിലാണ്.

    2003 മെയ് 18, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടന്ന ബെൽജിയത്തിലെ തെരഞ്ഞെടുപ്പിൽ, വോട്ടെണ്ണിയപ്പോൾ ഒരു സ്ഥാനാർത്ഥിക്ക് 4096 വോട്ടുകൾ അധികം കിട്ടുന്നു .. ഒരു ലോജിക്കൽ കണക്ക് വച്ച് പ്രസ്തുത സ്ഥാനാർത്ഥിക്ക് ഇത്രയും വോട്ടുകൾ ഒരിക്കലും കിട്ടാൻ പാടില്ല…. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതുകൊണ്ടുതന്നെ ഇലക്ഷൻ ഒഫീഷ്യൽസും മറ്റ് സാങ്കേതികവിദഗ്ധരും ചേർന്ന് അത്ഭുതകരമായ/ അവിശ്വസനീയമായ ഈ കൃത്രിമത്വം എങ്ങനെ സംഭവിച്ചു എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടുപിടിക്കാനും കള്ളത്തരം കാണിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അശ്രാന്ത പരിശ്രമം തുടങ്ങി. തികച്ചും സുതാര്യവും, മൾട്ടിലെയർ സുരക്ഷിതത്വത്തിലൂടെ വിശ്വാസ്യത ഉറപ്പാക്കാൻ സമാന്തരമായി ഒരു മാഗ്നെറ്റിക് ടേപ്പിലും വോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.

    ആ മാഗ്നെറ്റിക് ടേപ്പിലെ വോട്ടുകൾ എണ്ണി നോക്കി ഇവിഎമ്മിലെ വോട്ടുമായി താരതമ്യം ചെയ്തപ്പോഴാണ്, കൃത്രിമത്വം നടന്നിട്ടുണ്ട് എന്ന് ഉറപ്പായത്.

    എന്നാൽ കമ്പ്യൂട്ടർ പ്രോഗ്രാം, ഹാർഡ് വെയർ, മറ്റു ഇലക്ട്രോണിക്‌  ഉപകരണങ്ങൾ എന്നിവയിലെ പിഴവ് കണ്ടുപിടിക്കാൻ സർവ്വസന്നാഹങ്ങളുമായി വലിയൊരു എക്സ്പേർട് ടീം  അഹോരാത്രം പരിശ്രമിച്ചിട്ടും ഒരു പിഴവും കണ്ടെത്താനായില്ല…

    സാധ്യമായ സർവ്വസാങ്കേതിക ജ്ഞാനവും ഉപയോഗിച്ച് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണവും ഗവേഷണവും നടത്തിയിട്ടും യാതൊരു കാരണവും കണ്ടുപിടിക്കാനാവാതെ തൃശങ്കുവിൽ ഇരുന്നപ്പോഴാണ്, വളരെ വിചിത്രവും അവിശ്വസനീയവുമായ വാദവുമായി ചിലർ രംഗത്ത് വന്നത്…

    പ്രസ്തുത സ്ഥാനാർത്ഥിക്ക് ലഭിച്ച അധിക വോട്ടിന്റെ എണ്ണം 4096 ആയിരുന്നു എന്ന് പറഞ്ഞല്ലോ. ഈസംഖ്യയുടെ പ്രത്യേകത ഇത് 2-നെ  12 പവർചെയ്താൽ കിട്ടുന്നസംഖ്യ ആണ്.. അതായത്  2 ^ 12  = 4096. എല്ലാ ഡിജിറ്റൽ ഇലക്ട്രോണിക് സർക്യൂട്ടുകളും ഉണ്ടാക്കിയിരിക്കുന്നത് ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചാണ് എന്ന് നമ്മൾ പഠിച്ചത് ഓർമ്മയില്ലേ? 

    ബൈനറി ബേസ് ചെയ്തു കൊണ്ടുള്ള പ്രോസസറുകൾക്ക് ഓൺ / ഓഫ് അല്ലെങ്കിൽ പൂജ്യം / ഒന്ന് എന്നീ രണ്ട് സ്റ്റേറ്റുകളെ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ബൈനറിയിൽ 4096 എന്ന് എഴുതുന്നത് (1 000 000 000 000) എന്നാണ്..

    അതായത്, ബൈനറി സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാൻസിസ്റ്ററിന്റെ പതിമൂന്നാമത്തെ ബിറ്റ് 0 എന്നതിൽനിന്ന് 1 ലേക്ക്മാറിയാൽ, അത്കാണിക്കുന്നഔട്ട്പുട്ട്  വാല്യൂയിൽ, 4096 ന്റെവ്യത്യാസംഉണ്ടാകും  എന്നർത്ഥം.

    പക്ഷേ, നമ്മൾ പഠിച്ചിട്ടുള്ളത് കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾ എല്ലാം കണക്ക് കൂട്ടലുകളിൽ യാതൊരു വിധത്തിലുള്ള പിഴവ് / തെറ്റ്  ഉണ്ടാവാത്ത വിധത്തിൽ അതി സൂക്ഷ്മമായി  ആർക്കിടെക്ചർ  ബിൽഡ് ചെയ്തിട്ടുള്ളതും, അതിൽ നിന്ന് വരുന്ന റിസൾട്ട് കൃത്യവും സൂക്ഷ്മവും സുരക്ഷിതവും ആണ് എന്നാണ്… 

    പിന്നെ ആരാണ്/ എങ്ങനെയാണ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളെയും, ഹാർഡ് വെയർ ആർക്കിടെക്ചറിനെയും ഒക്കെ മറികടന്നു കൊണ്ട് ഈയൊരു കൃത്രിമത്വം ട്രാൻസിസ്റ്ററിൽ നടത്തി റിസൾട്ട് മാനിപുലേറ്റ് ചെയ്തത്? 

    ഗഹനമായ ഗവേഷണങ്ങൾക്ക് ശേഷം കണ്ടുപിടിച്ച, കപ്പലിന് പുറത്തുള്ള ആ കള്ളൻ ആരായിരുന്നു എന്നറിയേണ്ടേ?

    എന്താണ് OMG / ഒ മൈ ഗോഡ് പാർട്ടിക്ക്ൾ & single-event upset (SEU)  

    അനന്തമജ്ഞാതമവർണീനീയമായ ഈ പ്രപഞ്ചത്തിന്റെ സകല ദിക്കുകളിൽ നിന്ന് പലതരത്തിലും തലത്തിലും ശക്തിയിലുമുള്ള, കോടാനു കോടി കോസ്മിക്ക് കിരണങ്ങൾ ഭൂമിയിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നു..

    അതിൽ മഹാഭൂരിഭാഗവും  അന്തരീക്ഷത്തിലെ വാതക കണികകളുമായി പ്രതി പ്രവർത്തിക്കുകയും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അന്തരീക്ഷം അതിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു…

    അതിവേഗത്തിൽ ചലിക്കുന്ന പ്രോട്ടോൺ, ഇലക്ട്രോൺ, പോസിട്രോൺ പോലെയുള്ള സബ് അറ്റോമിക് കണങ്ങളാണ് ഇവ… 

    കോസ്മിക് സ്പീഡ് ലിമിറ്റ് (വാക്വത്തിലെ പ്രകാശ വേഗത) നോട് വളരെ അടുത്ത വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ടുതന്നെ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി അനുശാസിക്കുന്ന അതി ഭീമമായ ഊർജ്ജം ഈ കണികകൾക്ക് കൈവരുന്നു.

    ഒരു ടെന്നീസ്ബോൾ 100 km/hr വേഗതയിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ ഊർജ്ജം, ഈ സൂക്ഷ്മാൽ‍ സൂക്ഷ്മമായ, ഏകദേശം 1.6 femtometers (1.6 × 10^-15 meters) മാത്രംവലുപ്പമുള്ള, ഒരുപ്രോട്ടോൺകണങ്ങൾക്ക് അപൂർവ്വം ചില സന്ദർഭങ്ങളിൽ കൈവരുന്നു.

    അതിഭീമമായ ഊർജ്ജമുള്ള ഇത്തരം സൂക്ഷ്മ കണങ്ങൾ ചില സന്ദർഭങ്ങളിൽ അന്തരീക്ഷത്തിന്  ആഗിരണം ചെയ്യാൻ കഴിയാതെ വരികയും അത് ഭൂമിയുടെ ഉപരിതലം വരെ എത്തുകയും ചെയ്ത സന്ദർഭങ്ങൾ നമ്മൾ റെക്കോർഡ് ചെയ്തിട്ടുണ്ട്… 

    Gamma ray burst, Super Nova, Super massive black Holes പോലെയുള്ള ഔട്ടർ  സ്പേസുകളിൽ നിന്നും വരുന്നതായി അനുമാനിക്കുന്ന ഇത്തരം കണികകളാണ് OMG പാർട്ടിക്കൾ  എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്.. 

    അതുകൊണ്ടുതന്നെ, ഇത്തരം ഹൈ എനർജി കോസ്മിക് കണങ്ങളെ, കൃത്യമായി ഡിറ്റക്ട് ചെയ്യാനോ, ലൊക്കേറ്റ് ചെയ്യാനോ, പ്രവചിക്കാനോ, പ്രതിരോധിക്കാനോ  ഒന്നും സാധ്യമല്ല…

    ഭൂമിയുടെ ഉപരിതലിതത്തിൽ എത്തിയാൽ, ഇത്തരം കണങ്ങൾ  മറ്റു വസ്തുക്കളുമായി പ്രതി പ്രവർത്തിക്കാനും  അതിൻറെ അറ്റോമിക്ക് തലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും…. 

    പറഞ്ഞുവന്നത് ബെൽജിയത്തിലെ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് രേഖപ്പെടുത്തിയ ട്രാൻസിസ്റ്ററിലെ പതിമൂന്നാമത്തെ ബിറ്റിൽ മാറ്റം വരുത്തി, അവർക്ക് 4096 വോട്ടുകൾ അധികം കിട്ടാനായി  കള്ളത്തരം കാണിച്ച വില്ലൻ… ഈ OMG എന്ന ആശാൻ തന്നെയാവണം എന്നതാണ് സാധ്യതയുള്ള ഒരു വിശദീകരണം…  

    കോസ്മിക്‌ കിരണങ്ങൾ കൊണ്ട് സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെ സിംഗിൾഇവൻറ്അപ്സെറ്റ് –  SEU – single Event upset എന്നാണ്അറിയപ്പെടുന്നത്.

    എന്നാൽ വോട്ടിംഗ് മെഷീനുകളെ മാത്രമല്ല,  ശാന്തമായി ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിൻറെ കമ്പ്യൂട്ടർ സംവിധാനത്തെ  തകാറിലാക്കി, വിമാനത്തെ പെട്ടെന്ന് വായുവിൽ ഇടിച്ചു താഴ്ത്തി, നൂറുകണക്കിന് യാത്രക്കാരെ പരിഭ്രാന്തരാക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ OMG എന്ന വിരുതൻ.

     2008 ഒക്ടോബര് 7-, സിംഗപ്പൂരിൽ നിന്നും പെർത്തിലേക്കു പുറപ്പെട്ട എയർ ബസ് A 330 ആണ് ആകാശത്തു നിന്ന് പൊടുന്നനെ 200  മീറ്റർ  താഴേക്ക്  മൂക്കും കുത്തി വീണത്…   

    ചുരുക്കത്തിൽ, വോട്ടിംഗ് മെഷീൻ അടക്കം ഭൂമിയിലുള്ള ഇലക്ട്രോണിക് ഡിജിറ്റൽ ഡിവൈസുകളിൽ ഒന്നും തന്നെ പൂർണമായും സുരക്ഷിതമല്ല എന്ന് സാരം.

    ഏതായാലും, വോട്ടിംഗ് മെഷീൻ തിരുമറിയിലൂടെ അല്ലാതെ തന്നെ, ബെൽജിയത്തിലെ, സെൻട്രൽ  ബ്രസ്സൽസ്സിലെ,   മരിയ  വിണ്ഡിവാഗൾ എന്ന സ്ഥാനാർത്ഥി  ഭരണ സംവിധാനത്തിന്റെ ഭാഗമായി… 

    ആനുകാലിക ഇന്ത്യയുടെ അഥവാ, ആസേതു ഹിമാചലം ആബാലവൃന്ദം ഭാരതീയൻറെ വർത്തമാനവും ഭാവിയും, നിർണ്ണയിക്കുന്ന, തിരഞ്ഞടുപ്പു പ്രക്രിയയിൽ, ഇ.വി,എം  കൃതിമത്വം ആരോപിക്കപ്പെടുന്ന സാങ്കേതികമായ സാധ്യതകളിൽ വ്യത്യസ്തവും വിചിത്രവുമായ ഒരു ഡയമെൻഷൻ ആണ് രസകരമായ ഒരു സംഭവ കഥയിലൂടെ വിവരിക്കാൻ ശ്രമിച്ചത്….

    (സൗദി സാമി എ ഇ സി, കമ്പനിയിൽ മെക്കാനിക്കൽ & എയ്റോസ്പേസ് ലീഡ് എഞ്ചിനീയറും,  സിജി റിയാദ് വൈസ് ചെയർമാനും ആണ് ലേഖകൻ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025
    ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    18/05/2025
    കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version