Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 27
    Breaking:
    • മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    • മുസ്ലിം ലീഗിന്റേത് വിവേകത്തിന്റെ രാഷ്ട്രീയം- സി.പി സൈതലവി
    • സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠൻ എം.പി.; സൗദി ദേശീയദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു
    • സൗദി ദേശീയ ദിനാഘോഷം- അൽഖുറയ്യാത്ത് ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    • ദേശീയഗാനത്തിൽ തുടങ്ങി അറേബ്യൻ സംഗീതത്തിൽ നിറഞ്ഞാടി ജിദ്ദ: ‘ഫർഹത് വതൻ’ ജനസാഗരമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠൻ എം.പി.; സൗദി ദേശീയദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/09/2026 Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗദി ദേശീയദിനാഘോഷം വി.കെ ശ്രീകണ്ഠൻ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പാരമ്പര്യവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് ആധുനിക വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് സൗദി അറേബ്യ മുന്നേറുകയാണെന്നും രാജ്യത്തിന്റെ വികസന യാത്ര ലോകത്തിന് തന്നെ ശ്രദ്ധേയമായ മാതൃകയാണെന്നും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
    96-ാം സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടപ്പാക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സൗദിയുടെ ഭാവി വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നഗരപദ്ധതികൾ, ഗതാഗത സംവിധാനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രാജ്യത്തെ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സൗദിയുടെ വികസന യാത്രയിൽ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളി പ്രവാസികളുടെയും പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാർ സൗദിയുടെ വികസനത്തിൽ പ്രധാന പങ്കാളികളാണ്. നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, വ്യവസായം, ഐ.ടി., സേവന മേഖലകൾ തുടങ്ങി വിവിധ രംഗങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം ശക്തമാണെന്നും എം.പി. ചൂണ്ടിക്കാട്ടി.
    ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധം വർഷങ്ങളായി കൂടുതൽ ശക്തിപ്പെട്ടുവരികയാണ്. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും ഈ സൗഹൃദത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.സൗദി അറേബ്യയുടെ സമാധാനത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
    ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, സുരേഷ് ശങ്കർ, സൈഫ് കായംകുളം, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, നിഷാദ് ആലംങ്കോട്, അശ്‌റഫ് മേച്ചേരി, നാദിർഷാ റഹ്‌മാൻ, ബഷീർ കോട്ടക്കൽ തുടങ്ങിയ വിവിധ ജില്ലാ, സെൻട്രൽ, നാഷണൽ-ഗ്ലോബൽ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    oicc riyadh Saudi national day
    Latest News
    മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    27/09/2026
    മുസ്ലിം ലീഗിന്റേത് വിവേകത്തിന്റെ രാഷ്ട്രീയം- സി.പി സൈതലവി
    27/09/2026
    സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠൻ എം.പി.; സൗദി ദേശീയദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു
    27/09/2026
    സൗദി ദേശീയ ദിനാഘോഷം- അൽഖുറയ്യാത്ത് ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    27/09/2026
    ദേശീയഗാനത്തിൽ തുടങ്ങി അറേബ്യൻ സംഗീതത്തിൽ നിറഞ്ഞാടി ജിദ്ദ: ‘ഫർഹത് വതൻ’ ജനസാഗരമായി
    27/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version