Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • കാസർഗോഡ് ജില്ലാ കെ.എം.സി.സി ലീഡെക്‌സ് ഹൊറൈസൺ- പുതിയ കാലത്ത് നൈപുണ്യവികാസം നേടൽ അനിവാര്യം: ഇസ്മായിൽ ഏറാമല
    • റെട്രോ എൺപതുകൾ യാഥാർഥ്യമാക്കി അക്കാഫ് ക്യാമ്പസ് ഓണത്തിന് സമാപനം
    • സഫാ മക്ക പോളിക്ലിനിക്കിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
    • സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    • ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റെട്രോ എൺപതുകൾ യാഥാർഥ്യമാക്കി അക്കാഫ് ക്യാമ്പസ് ഓണത്തിന് സമാപനം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ25/09/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അക്കാഫ് ഇവന്റ്‌സ് ക്യാമ്പസ് ഓണം റജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ- അക്കാഫ് ക്യാമ്പസ് ഓണം ഷാർജ ഡൽഹി പബ്ലിക് സ്‌കൂളിനെ കേരളത്തിലെ കലാലയ അന്തരീക്ഷമായി പുനർസൃഷ്ടിക്കുകയായിരുന്നു. എൺപതുകളിലെ സുവർണ്ണ കാലഘട്ടത്തെ റെട്രോ തീമിൽ പുനരാവിഷ്‌കരിച്ച് അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിച്ച ക്യാമ്പസ് ഓണം 2026 സമാപിച്ചു.
    സാംസ്‌കാരിക സമ്മേളനം കുട്ടനാട് എം.എൽ.എ. റജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അക്കാഫ് വെൽഫെയർ ക്ലബ്ബിന്റെ ക്ഷേമനിധി കാർഡ് അഡൈ്വസർ ഷിബു മുഹമ്മദിന് നൽകി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ തച്ചങ്ങാട് ഭദ്രദീപം കൊളുത്തി. മുഖ്യ അതിഥിയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്കാഫ് പ്രതിനിധികളായ ജാഫർ കണ്ണാട്ട്, അഭിലാഷ് രത്‌നാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായ അൻസാർ താജ് ഇബ്രാഹിം, പ്രതീഷ് ചിതറ, മനാഫ് മാട്ടൂൽ സംബന്ധിച്ചു.

    
അക്കാഫ് ഇവെന്റ്‌സ് ക്യാമ്പസ് ഓണം മത്സരങ്ങളിൽ 530 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായ ഷെബിൻ രഘുവരൻ  നയിച്ച ടീം അത്തം


    തനത് കലാലയ അന്തരീക്ഷത്തിനൊപ്പം 80കളിലെ വസ്ത്രധാരണ ശൈലികളോടെ അക്കാഫ് മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച റെട്രോ ഗാനമേള, അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ റെട്രോ നൃത്തം, പഴയകാല സൂപ്പർഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ ഡി.ജെ. ഷോ എന്നിവയും നടന്നു. നാല് പ്രധാന വേദികളിലായി 450ഓളം കലാകാരന്മാർ മാറ്റുരച്ച 28 മത്സരങ്ങളിൽ ഷെബിൻ രഘുവരൻ നയിച്ച ടീം അത്തം 530 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. അഞ്ചു ജോബർട് നയിച്ച ടീം ചിത്തിര 305 പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി. ിരുവാതിര, ഒപ്പന, മാർഗംകളി, പൂക്കളം, ഉറിയടി , വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ, അക്കാഫ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഓണം ചന്ത, കാർണിവൽ എന്നിവ പ്രോഗ്രാം ഡയറക്ടർ രഞ്ജിത്ത് കോടോത്തിന്റെ നേതൃത്വത്തിൽ 20ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു.
    ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
    ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ശാഹുൽ ഹമീദ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ.വി., ലേഡീസ് വിങ് ചെയർപേഴ്‌സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, അഡ്വ. ബക്കർ അലി, അമീർ കല്ലട്ര, അഡ്വ. ആഷിക്, ശ്യാം വിശ്വനാഥ്, ഷക്കീർ ഹുസൈൻ, വി.സി. മനോജ് എന്നിവരും എസ്‌കോം കോർഡിനേറ്റർമാരായ സുധീർ പൊയ്യാറ, പുഷ്പജൻ, ബിന്ദ്യ വിശ്വനാഥ്, ജോയിന്റ് കൺവീനർമാരായ രാഖി രമണൻ, നൗഷാദ് ഹമീദ്, റൈജ മനോജ്, ബിജു കൃഷ്ണൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Onam celebration
    Latest News
    കാസർഗോഡ് ജില്ലാ കെ.എം.സി.സി ലീഡെക്‌സ് ഹൊറൈസൺ- പുതിയ കാലത്ത് നൈപുണ്യവികാസം നേടൽ അനിവാര്യം: ഇസ്മായിൽ ഏറാമല
    25/09/2026
    റെട്രോ എൺപതുകൾ യാഥാർഥ്യമാക്കി അക്കാഫ് ക്യാമ്പസ് ഓണത്തിന് സമാപനം
    25/09/2026
    സഫാ മക്ക പോളിക്ലിനിക്കിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
    25/09/2026
    സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    25/09/2026
    ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version