കണ്ണൂർ – കണ്ണൂരിലെ ലക്ഷക്കണക്കിന് രോഗി രോഗികൾക്ക് ആശ്വാസവും കരുത്തുമായി നിലകൊണ്ട ജനകീയ ഡോക്ടർ സേവനം അവസാനിപ്പിച്ചു. കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടര്‍ രൈരു ഗോപാൽ പരിശോധന നിര്‍ത്തി. രണ്ടു രൂപ ഡോക്ടർ എന്നാണദ്ദേഹം അറിയ അറിയപ്പെട്ടിരുന്നത്. ആരോഗ്യ പരമായ കാരണങ്ങളാലാണ് അദ്ദേഹം സേവന രംഗത്തു നിന്ന് പിൻവാങ്ങുന്നത്.
‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്. എന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അരനൂറ്റാണ്ടിലേറെ കാലം രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ വിരമിച്ചത്. ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാവില്ല. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ.18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക.
പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്.
രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലിക്ക് പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലര്‍ച്ചയാണ് പരിശോധന. ആദ്യകാലത്ത് പുലര്‍ച്ചെ മൂന്ന് മുതല്‍ ഡോക്ടര്‍ പരിശോധന തുടങ്ങിയിരുന്നു. അക്കാലത്ത് മുന്നൂറിലേറെ രോഗികളെ പ്രതി ദിനം ഇദ്ദേഹം ചികിത്സിച്ചിരുന്നു.
രാവിലെ 2.15 ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും. താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൺ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു.
ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടാകും. മകന്‍ ഡോ. ബാലഗോപാലും ഈ വഴിയില്‍ തന്നെ. പരിശോധിക്കാന്‍ വയ്യാതായതോടെയാണ് ഒ.പി നിര്‍ത്തുന്നത്.
ഇദ്ദേഹത്തിന്റെ പിതാവ് കണ്ണൂരിലെ പ്രശസ്ത ഡോക്റായിരുന്നു. – ഡോ. എ ഗോപാലന്‍ നമ്പ്യാർ. ഇദ്ദേഹത്തിന്റെ സേവനപാതയിൽ തന്നെയാണ് ആൺ മക്കളും എത്തിയത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം ജീവിത വ്രതമാക്കി. പിതാവിന്റെ നിർ നിർദ്ദേശം പിൻതുടർന്നാന്നാണ് ഡോ. രൈരു ഗോപാൽ സേവന പാതയിൽ എത്തിയത്. വില കുറഞ്ഞ, ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിച്ചു നൽകാറുളളത്. സേവനത്തിലൂടെ ലഭിക്കുന്ന സുഖം, അതുവേറെയാണെന്ന് ഡോ.രൈരു ഗോപാലൻ പറയുന്നത്.