Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    • വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഹോട്ട്‌സ്റ്റാറിൽ ബന്ധപ്പെടാന്‍ ഗൂഗിളില്‍നിന്ന് കിട്ടിയ നമ്പറില്‍ വിളിച്ചയാളുടെ 19 ലക്ഷം രൂപ തട്ടിയെടുത്തു

    ഉദിനൂർ സുകുമാരൻBy ഉദിനൂർ സുകുമാരൻ08/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസര്‍കോട്: ഹോട്ട് സ്റ്റാര്‍ ചാനല്‍ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് നമ്പറില്‍ ആക്ടിവേഷന്‍ ചെയ്യാന്‍ വിളിച്ചയാളുടെ ബേങ്ക് അക്കൗണ്ടില്‍ നിന്നും 19 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുമ്പള കുണ്ടങ്കാറഡുക്ക അനൂപ് നിലയത്തില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറേന റാംപൂര്‍ കാലാല്‍ സ്വദേശി ബ്രജ്മോഹന്‍ദക്കാഡിന്റെ (42) പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് ഉച്ചക്ക് 1.54 ന് ആയിരുന്നു പരാതിക്കാസ്പദമായ സംഭവം. ഹോട്ട് സ്റ്റാര്‍ ആക്ടിവേഷന്‍ ചെയ്യുന്നതിനായി ബന്ധപ്പെടാന്‍ ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ കിട്ടിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോളാണ് പണം തട്ടിയത്. കസ്റ്റമര്‍ കെയര്‍ വിളിച്ചപ്പോള്‍ കോള്‍ കട്ട് ചെയ്ത് 9907292880 എന്ന മറ്റൊരു നമ്പറില്‍ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു.

    പിന്നീട് പ്ലേസ്റ്റോറില്‍ നിന്നും അവ്വല്‍ഡെസ്‌ക് (Avvaldesk) എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും പരാതിക്കാരന്റെ മൊബൈലിലുള്ള ഐസിഐസി ബാങ്കിന്റെ മൊബൈല്‍ ആപ്പില്‍ ഒടിപി നമ്പര്‍ കോഡ് അടിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അടിച്ചപ്പോള്‍ 90986 രൂപ ഡെബിറ്റ് ആകുകയും പിന്നീട് പരാതിക്കാരന്‍ അറിയാതെ ഇയാളുടെ ഐസിഐസി ബാങ്കില്‍ നിന്ന് 18,11,741 രൂപ ഓണ്‍ലൈനായി വായ്പയെടുത്ത് അക്കൗണ്ടില്‍ ക്രെഡിറ്റ് ആക്കുകയും പരാതിക്കാരന്‍ അറിയാതെ പലതവണയായി അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കുകയുമായിരുന്നു.

    ഡിസ്‌നി ഹോട്ട് സ്റ്റാര്‍ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി വന്‍തുക തട്ടിയതിന്റെ പേരിലാണ് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വലിയ റാക്കറ്റ് തന്നെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ സബ് കോണ്‍ട്രാക്ട് എടുത്ത് ജോലിചെയ്യുന്ന യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പണം പിന്‍വലിച്ച വഴികളടക്കം പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hotstar Online
    Latest News
    ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    07/02/2026
    വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    07/02/2026
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version