Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    • നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    • ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    • വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    • ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ15/07/2026 Kerala Education Events 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാണിമേൽ: വാണിമേലിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ. നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിൻ്റെ വാതായനങ്ങൾ തുറന്നു നൽകിയ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. ആഘോഷ പരിപാടികൾ രാജ്യസഭാംഗവും പ്രഭാഷകനുമായ ഡോ: അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ ആധിക്യം യുവാക്കളെയും വിദ്യാർത്ഥികളെയും വഴിതെറ്റിക്കുകയാണ്. നാട്ടിൽ മാനവ സാഹോദര്യവും സ്നേഹവും വളർത്തിയെടുക്കാൻ ആവശ്യമായ മാറ്റങ്ങൾ വിദ്യാഭ്യാസ രീതിയിൽ ഉണ്ടാവണമെന്നും സമദാനി വ്യക്തമാക്കി.

    ഗോൾഡൻ ജൂബിലി ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി കെ സുബൈർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെഎം അഭിജിത്ത് എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, പിടിഎ പ്രസിഡണ്ട് മജീദ് കുയിതേരി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഗോൾഡൻ ജൂബിലി ഫണ്ടിലേക്കുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം മാംഗോ ഹൈപ്പർമാർക്കറ്റ് എം ഡി: റഫീഖ് അഹമ്മദ് മുറിച്ചാണ്ടി, അൽ ഇർഷാദ് ഗ്രൂപ്പ് ചെയർമാൻ യു വി യൂനുസ് ഹസൻ എന്നിവരിൽ നിന്നും സ്വീകരിച്ച് ഡോ: അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി കെ കുഞ്ഞാലി മാസ്റ്റർ ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രഥമ പ്രധാന അധ്യാപകൻ ടി കുഞ്ഞബ്ദുല്ല മാസ്റ്റർ, ജനപ്രതിനിധികളായ ബെനില സത്യൻ, ടി സി ഹസീന, എം കെ ശോഭ, എൻ പി സലീന, പ്രിൻസിപ്പൽമാരായ പി ഷൗക്കത്തലി, പി പ്രജീഷ്, ഹെഡ്മാസ്റ്റർ എം കെ അഷ്റഫ് മാസ്റ്റർ, സി പി മൊയ്തു ഹാജി, സൽ‍മ രാജു, എം കെ മജീദ്, ഒ പി കുഞ്ഞമ്മദ് മാസ്റ്റർ, കെ വി നൗഫൽ, എൻ പി അബ്ദുൽ മജീദ്, പി പി കുഞ്ഞമ്മദ്, എം എ വാണിമേൽ, സി കെ കുഞ്ഞബ്ദുല്ല, കെ പി മൊയ്തു, വി കെ മൂസ മാസ്റ്റർ, എൻ കെ മുത്തലിബ്, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഗീതവിരുന്ന് മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നിയന്ത്രിച്ചു. സൽമാൻ, സാന്ദ്രിമ, നശവ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Crescent Higher Secondary School
    Latest News
    ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    15/07/2026
    നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    15/07/2026
    ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    15/07/2026
    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    15/07/2026
    ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version