തിരുവനന്തപുരം– കാപ്പ കേസിൽ തടവിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ അരങ്ങേറിയത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ച് മേയർ വി വി രാജേഷ് ചൊല്ലിക്കൊടുത്ത സത്യവാചകം സുഗതന് ചൊല്ലിയത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇന്നലെ സത്യപ്രതിജ്ഞക്ക് അനുമതി നൽകിരുന്നു
അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാമെന്നും ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും കോടതി പറഞ്ഞു. ട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സുഗതന്റെ അടക്കം 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. കാപ്പ കേസിൽ നാടുകടത്തപ്പെട്ട സുഗതൻ ജൂൺ 9 മുതൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. കോടതിയുടെ നടപടിക്കെതിരെ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.



