Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    • സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    • നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    • ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി കരിയർ ഗൈഡൻസ് അക്കാദമിക് എക്സലൻസ് സംഘടിപ്പിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ23/06/2026 UAE Education Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി അക്കാദമിക് എക്സലൻസ് അവാർഡ് യു എ ഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ദുബൈ – മാറുന്ന ലോകത്തെ പുത്തൻ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഗൈഡൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് അക്കാദമിക് എക്സലൻസ് പ്രോഗ്രാം ശ്രദ്ധേയമായി. അബുഹൈൽ കെഎംസിസി ഓഡിറ്റോറായതിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ദുബൈ കണ്ണൂർ ജില്ലാ കെ എം സി സി ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര അധ്യക്ഷത വഹിച്ചു. ​യുഎഇ കെഎംസി സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ പുതിയ സാഹചര്യങ്ങളിൽ മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്തും കരിയർ തിരഞ്ഞെടുപ്പിലും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. സിജി സീനിയർ കൗൺസിലർ ഡോ. ഷരീഫ് പൊവ്വൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ വിശിഷ്ടാതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.

    അക്കാദമിക് രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിന്നുള്ള എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നൂറോളം വിദ്യാർത്ഥികളെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ഗൈഡൻസ് വിങ് ചെയർമാൻ ബഷീർ കാവുംപടി, ജില്ലാ ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, നൗഫൽ പൂഴാതി, ജില്ലാ വനിതാ വിങ് പ്രസിഡന്റ് അസ്മിന അഷ്‌റഫ്, ട്രഷറർ ഷകീല സഗീർ പ്രസംഗിച്ചു. ജില്ലാ കെഎംസിസി ഭാരവാഹികളായ എൻ യു ഉമ്മർ കുട്ടി, റഫീഖ് കോറോത്ത്, മുനീർ ഐക്കോടിച്ചി, അലി ഉളിയിൽ, ഷംസീർ അലവിൽ, തൻവീർ എടക്കാട്, സലാം എലാംകോട് എന്നിവർ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Career Guidance Academic Excellence KMCC
    Latest News
    ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    24/06/2026
    സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    24/06/2026
    നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    24/06/2026
    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    24/06/2026
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version