Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    • നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    • യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    • കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    • വെസ്റ്റ് ബാങ്കില്‍ രണ്ടു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ ലോകകപ്പ്; ബെൽജിയത്തെ കുരുക്കി ഇറാൻ, വീണ്ടും ഞെട്ടിച്ച് കേപ് വേർദെ, ഈജിപ്തിന് ജയം​

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്22/06/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോസ് ആഞ്ചലസ്– ഫിഫ ലോകകപ്പ് പോരാട്ടങ്ങളിൽ അപ്രതീക്ഷിത ഫലങ്ങളും ആവേശപ്പോരാട്ടങ്ങളും തുടരുന്നു. കരുത്തരായ ബെൽജിയത്തെ ഇറാൻ സമനിലയിൽ തളച്ചപ്പോൾ, ഉറുഗ്വായെ ഞെട്ടിച്ച് കേപ് വേർദെയും സമനില പിടിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ഈജിപ്ത് ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

    ​ബെൽജിയത്തെ പൂട്ടി ഇറാൻ

    ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിഫ റാങ്കിംഗിൽ 10-ാം സ്ഥാനത്തുള്ള കരുത്തരായ ബെൽജിയത്തെ 22-ാം സ്ഥാനക്കാരായ ഇറാൻ ഗോൾരഹിത സമനിലയിൽ തളച്ചു (0-0). മത്സരത്തിൽ 70 ശതമാനത്തോളം പന്തടക്കത്തിലും ആക്രമണത്തിലും ബെൽജിയം മുന്നിട്ടുനിന്നെങ്കിലും ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല. ബെൽജിയം 23 ഷോട്ടുകൾ ഉതിർത്തപ്പോൾ ഇറാൻ 7 ഷോട്ടുകളുമായി തിരിച്ചടിച്ചു. മത്സരത്തിന്റെ 66-ാം മിനിറ്റിൽ ബെൽജിയം താരം നെതൻ എൻഗോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇറാന്റെ മെഹ്ദി താരെമി വലകുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി ഗോൾ നിഷേധിക്കുകയായിരുന്നു. ഇറാന്റെ ഗോൾകീപ്പർ അലി റസെ ബെയ്‌റാൻവാൻഡിന്റെ മികച്ച പ്രകടനമാണ് ബെൽജിയത്തെ വിജയത്തിൽ നിന്നും തടഞ്ഞത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈജിപ്തിന് തകർപ്പൻ ജയം

    നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഈജിപ്ത് ഗ്രൂപ്പ് ജി-യിൽ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫിൻ സർമാനിലൂടെ ന്യൂസിലാൻഡ് ആണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ ആയ ശേഷം മൂന്നു ഗോളുകൾ തിരിച്ചടച്ച് ശക്തമായി തിരിച്ചുവരുകയായിരുന്നു ഈജിപ്ത്. 58-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ മുസ്തഫ സിക്കോ ഈജിപ്തിന് സമനില സമ്മാനിച്ചു. 67-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലാ ഈജിപ്തിനെ മുന്നിലെത്തിച്ചു. ഒടുവിൽ 82-ാം മിനിറ്റിൽ സലായുടെ അസിസ്റ്റിൽ ട്രെസെഗെക്കൂടി ഗോൾ നേടിയതോടെ ഈജിപ്ത് 3-1 ന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഈജിപ്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് സമനിലകളുമായി ഇറാനും ബെൽജിയവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു പോയിന്റുള്ള ന്യൂസിലാൻഡ് അവസാന സ്ഥാനത്താണ്.

    ​ഉറുഗ്വായെ ഞെട്ടിച്ച് കേപ് വേർദെ; ഗ്രൂപ്പ് എച്ചിൽ പോരാട്ടം മുറുകുന്നു

    ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വായെ കേപ് വേർദെ 2-2 എന്ന സമനിലയിൽ തളച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഡയറക്ട് ഫ്രീകിക്കിലൂടെ കെവിൻ പിനയിലൂടെ കേപ് വേർദെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മാക്സി അരാഹോ (44′), അഗസ്റ്റിൻ കനോബിയോ (45+6′) എന്നിവരിലൂടെ ഉറുഗ്വായ് രണ്ട് ഗോൾ മടക്കി കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഹീലിയോ വരേല 61-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കേപ് വേർദെ ഉറുഗ്വായുടെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തി സമനില പിടിച്ചെടുക്കുകയായിരുന്നു. ഗ്രൂപ്പ് എച്ചിൽ നിലവിൽ 4 പോയിന്റോടെ സ്പെയിൻ ആണ് ഒന്നാമത്. രണ്ട് സമനിലകളുമായി ഉറുഗ്വായും കേപ് വേർദെയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. ഒരു പോയിന്റുള്ള സൗദി അറേബ്യയാണ് ഗ്രൂപ്പിൽ നാലാമത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    22/06/2026
    നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    22/06/2026
    യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    22/06/2026
    കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    22/06/2026
    വെസ്റ്റ് ബാങ്കില്‍ രണ്ടു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version